No 1 National Daily in English
More News
ദില്ലി: തനിക്കെതിരെ ഒത്തുകളി ആരോപണവുമായി രംഗത്തെത്തിയ ദില്ലിയിലെ ‘സണ്‍ സ്റ്റാര്‍’ പത്രത്തിനെതിരെ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ കോടതിയില്‍ തെളിയിക്കുകയോ ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പുപറയുകയോ ചെയ്തില്ലെങ്കില്‍ മാനനഷ്ടത്തിന് 100 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാവശ്യപ്പെട്ട് ധോണി കേസ് നല്‍കി. പത്രത്തിന്റെ ഒളിക്യാമറ ഓപ്പറേഷനിലാണ് ആരോപണം ഉന്നയിക്കുന്ന ദില്ലി ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി സുനില്‍ ദേവ് തന്നെ ആരോപണങ്ങള്‍ ശരിയല്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ധോണി മാനനഷ്ടക്കേസ് നല്‍കുന്നത്.
© 2015 News Portal. All Rights Reserved