Phone
കാരണത്തു കുടുബം
മലപ്പുറം ജില്ലയിലെ കിഴുപറമ്പ് പഞ്ചായത്തിൽ താമസിക്കുന്ന പ്രബല കുടുംബങ്ങളിലൊന്നാണ് കോളക്കോടൻ കുടുംബം . കുടുംബത്തിലെ ആദ്യത്തെ കാരണവന്മാർ കിഴുപറമ്പിന്റെ തെക്കു ഭാഗത്തു ള്ള "കോളക്കോട്" എന്ന പ്രദേശത്ത് ഒന്നിച്ചു താമസിക്കാൻ ഇടവന്നതായിരിക്കാം കോളക്കോടൻ എന്ന കുടുംബനാമം ലഭിക്കാൻ കാരണം
പ്രധാനമായും അഞ്ചു വംശപാരമ്പരകളാണുള്ളത് . 1. വലിയ കുട്ടിഹസന്‍ 2. അഹമ്മദ് കുട്ടി 3. ഐത്തുട്ടി 4.മമ്മദ് കുട്ടി 5. ബിച്ചഹമ്മദ്
ഇതിൽ വലിയകുട്ടിഹസ്സൻ പരമ്പരയാണ് ഏറ്റവും കൂടുതൽ .അദ്ദേഹത്തിൻറ്റെ മക്കളാണ് കമ്മു , കുട്ടിഹസൻ , മൊയ്തീൻ , ബീരാൻകുട്ടി , മമ്മദ് , അബ്ദുറഹ്മാൻ . കമ്മു എന്നയാളുടെ വംശപരമ്പരയാണ് ഇപ്പോള്‍ കുനിയില്‍ പ്രദേശത്തുള്ള പൊറ്റമ്മല്‍ കുടുംബം. മൂന്നാമത്തെ മകന്‍ കുട്ടിഹസന്റെ വംശപരമ്പരയാണ് പിച്ചമണ്ണില്‍, നെല്ലേരിക്കുന്നത്ത് കുടുംബം ഉള്‍ക്കൊള്ളുന്നത്. കുട്ടിഹസന്റെ താവഴിയിൽ പെട്ടതാണ് കടംപള്ളിയാളി കുടുംബം , മുസ്ലിയാരകത്ത് കുടുംബം , നെല്ലേരിക്കുന്നത്ത് കുടുംബം . എന്നിവ ബീരാൻകുട്ടി എന്ന മകന്റെ വംശപരമ്പരയിലാണ് കുനിയൻ കുന്നത്ത് കുടുംബം . മമ്മദിന്റെ വംശപരമ്പരയിലാണ് കോളക്കോട് കുടുംബം അബ്ദുറഹ്മാന്റെ താവഴിയിൽപെടുന്നു കുനിയിൽ വരമ്പുറം കുടുംബം വലിയകുട്ടിഹസ്സന്റെ ഏറ്റവും ചെറിയ പുത്രനായ കോയക്ക് കുട്ടികളുണ്ടായിരുന്നില്ല
കോളക്കോടൻ തറവാട്ടിലെ മറ്റൊരു കാരണവർ കോളക്കോട് അഹമ്മദ് കുട്ടിയാണ് മൂന്നാമത്തെ പ്രബല കുടുംബം . കുനിയിൽ പട്ടാക്കൽ കുടുംബം .പുളിക്കൽ കുടുംബമാണ് മറ്റൊന്ന് .മറ്റൊരു കോളക്കോടൻ കുടുംബം തെക്കുമുറിയിൽ മാറിത്താമസിച്ചിട്ടുണ്ട്