ജീവിക്കാനായ് കടല്‍ കടന്ന മലയാളി മരുഭൂമിയില്‍ നട്ടുവളർത്തിയ പൂമരമാണ് കെ.എം.സി.സി. ഗൾഫ് കുടിയേറ്റത്തിൻറെ ആരംഭത്തില്‍ നാട് വിട്ട മലയാളിക്ക് മാർഗദ ർശനമായ മരുപ്പച്ചയാണ് കെ.എം.സി.സി. അറേബ്യന്‍ മരുഭൂമിയില്‍ വളര്ന്നു പന്തലിച്ച് കാഫില കൂട്ടങ്ങളുടെ കഥകേട്ട് കാലത്തിന് മുമ്പേ നടന്ന കാരുണ്യത്തിന്റെ് ഈ സംഘശക്തി പശ്ചിമേഷ്യന്‍ ഉപഭൂഖണ്ഡവും കടന്ന് ആഫ്രിക്കന്‍ യൂറോപ്യന്‍ അമേരിക്കന്‍ വന്കകരകളിലൂടെ സേവനത്തിന്റെഭ അനന്തമായ ആകാശങ്ങള്‍ കീഴടക്കി ജൈത്രയാത്ര തുടരുകയാണ്.
തിരുഗേഹങ്ങളുടെ കവാടഭൂമിയാണ് ജിദ്ദ. ആകാശത്തിന്റെ് അതിരുകളും സാഗര തീരങ്ങളും കടന്ന് അല്ലാഹുവിന്റെദ അതിഥികള്‍ ആദ്യം കാല് കുത്തുന്നത് മനുഷ്യകുലത്തിന്റെഅ മുത്തശ്ശി അന്തിയുറങ്ങുന്ന ചിരപുരാതനമായ ഈ വന്‍ നഗരത്തിലാണ്. സൗദി അറേബ്യയുടെ വാണിജ്യ തലസ്ഥാനവും തുറമുഖ നഗരവുമായ ജിദ്ദയില്‍ സ്വദേശികളേക്കാളേറെ വിദേശികളാണുള്ളത്. ചെങ്കടലിന്റെന ഈ മനോഹര തീരത്ത് ഉപജീവനം തേടുന്ന മലയാളികളുടെ എണ്ണം 4 ലക്ഷത്തിലധികമാണ്. ജിദ്ദയുടെ പൊതുജീവിതത്തിന്റെേ അവിഭാജ്യ ഘടകമാണിന്ന് മലയാളി സമൂഹം. നൂറ്റാണ്ടുകള്ക്ക് മുമ്പെ അറബികളുടെ തീന്മേശയില്‍ എരിവും പുളിയും കൊണ്ട് രുചിയുടെ പുഞ്ചിരി പകര്ന്നി കറുത്ത പൊന്നും കറുവപ്പട്ടയും കയറ്റിവിട്ടത് കേരളീയ തീരത്തുനിന്നായിരുന്നു.
ചരിത്രത്തിന്റെട ഈ ഇഴയടുപ്പമാവാം മലയാളിയോട് അറബികള്ക്കി ന്നും വല്ലാത്തൊരു മുഹബ്ബത്താണ്. ജിദ്ദയിലെ മലയാളി പൊതു സമൂഹത്തിലെ ജീവസ്സുറ്റ സാംസ്കാരിക ജീവകാരുണ്യ സേവന പ്രസ്ഥാനമായ കെ.എം.സി.സിക്ക് നാല് പതിറ്റാണ്ടിന്റെഈ പവിത്രമായ ചരിത്രമുണ്ട്. വിവര സാങ്കേതികവിദ്യയുടെ സാധ്യതകളില്ലാത്ത ടെലിഫോണ്‍ പോലും അത്യപൂര്വ്വുമായ പ്രവാസത്തിന്റെക ആദ്യ നാളുകളില്‍ ഹരിത രാഷ്ട്രീയത്തിന്റെത ജ്വലിക്കുന്ന ആവേശവും സാമൂഹ്യ നന്മയും സമുദായ പുരോഗതിയും മുന്നില്‍ കണ്ട് ഒരുപറ്റം ചെറുപ്പക്കാര്‍ ഒരു മേശയ്ക്ക് ചുറ്റുമിരുന്നുള്ള ആലോചനയില്‍ നിന്നാണ് കെ.എം.സി.സിയുടെ തിരുപിറവിയ്ക്ക് ആധാരമായ ചിന്ത മുളപൊട്ടിയത്.
ജിദ്ദ കെ.എം.സി.സി ഇന്ന് വളര്ച്ച യുടെ ഉത്തുംഗതയിലാണ്. പ്രവാസ ലോകത്തെ എറ്റവും വലിയ സംഘടനാ സംവിധാനമായി ഇരുഹറമുകളുടെയും തിരുമുറ്റത്ത് സേവനത്തിനും സമര്പ്പ ണത്തിനും സന്നദ്ധരായി ആയിരക്കണക്കിന് പ്രവര്ത്ത കരെ അണിനിരത്തി അത്ഭുതകരമായ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇരുപത്തി അയ്യായിരം ആക്ടീവ് മെമ്പര്ഷിനപ്പുള്ള ജിദ്ദ കെ.എം.സി.സിക്ക് ഒരു ലക്ഷത്തിലധികം അനുഭാവികളുണ്ട്.
ബഹറയും സനാഇയ്യയും കിലോപതിനാലും ഹംദാനിയയും അതിരിട്ടുനില്ക്കു ന്ന പ്രവിശാലമായ ജിദ്ദയില്‍ 70 ഏരിയാ കമ്മറ്റികളിലായി സംഘടനാശൃംഖല കോര്ത്തി ണക്കിയിരിക്കുന്നു. നാട്ടിലെ സംഘടനാ സേവന മേഖലുയുടെ ചാലകശക്തിയായി 14 ജില്ലാ കമ്മറ്റികളും 75 ല്പ രം നിയോജക മണ്ഡലം കമ്മറ്റികളും മുന്നൂറില്‍പരം പഞ്ചായത്ത് കമ്മറ്റികളും ഈ കര്മ്മ ഭൂമിയില്‍ സംഘടനയെ ജ്വലിപ്പിച്ച് നിര്ത്തു ന്നു. സെന്ട്രറല്‍ കമ്മറ്റിയും മേല്പമറഞ്ഞ കീഴ്ഘടകങ്ങളും വര്ഷാ്വര്ഷംു നടത്തിക്കൊണ്ടിരിക്കുന്ന കാരുണ്യപ്രവര്ത്ത നങ്ങള്‍ വഴി അശരണര്ക്കുംഖ അനാഥകള്ക്കും അഗതികള്ക്കും അഭയമാവുന്നു എന്നത് കെ.എം.സി.സി പ്രവര്ത്ത കര്ക്ക്ക ആത്മസംതൃപ്തി നല്കുകന്ന വലിയ കാര്യമാണ്. പ്രവാസി ബൈത്തുറഹ്മയും, സി.എച്ച് സെന്റംര്‍ സഹായവും, ശിഹാബ് തങ്ങള്‍ റിലീഫും, മുസഫര്‍ നഗര്‍ ബൈത്തുറഹ്മയും, ഹജ്ജ് വളണ്ടിയര്‍ സേവനവും, വെല്ഫെ യര്‍ പ്രവര്ത്തുനങ്ങളും അങ്ങിനെ വലിയ സേവന മേഖലകള്‍ നിരവധിയുണ്ട്. കാരുണ്യഹസ്തം കുടുംബസുരക്ഷാ പദ്ധതി ഇതില്‍ സവിശേഷമായ മറ്റൊരു പദ്ധതിയാണ്.