സാഹചര്യ സമ്മര്‍ദങ്ങളാല്‍ സ്വന്തം ആരോഗ്യ പ്രശ്നങ്ങള്‍ അവഗണിച്ച് മറ്റുള്ളവര്‍ക്കായി ജീവിക്കുക എന്നതാണ് ഇന്നിന്‍റെ പൊതു ജീവിത രീതി. ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്ന തത്രപ്പാടില്‍ കുടുംബത്തിന്‍റെ സുരക്ഷക്ക് വേണ്ടി ഒന്നും സമ്പാദിക്കാന്‍ കഴിയാതെ കുടുംബനാഥന്‍ ആകസ്മിക മരണത്തിനിരയാവുന്ന സാഹചര്യങ്ങള്‍ നിരവധിയാണ്. അപ്രതീക്ഷിതമായി കടന്നെത്തുന്ന ദുരന്തങ്ങള്‍ക്ക് മുന്‍പില്‍ പകച്ചു പോവുന്ന അത്തരക്കാരുടെ ആശ്രിതര്‍ നമ്മുടെ തീരാ നൊമ്പരമായി മാറുന്ന സാഹചര്യം, ഫലപ്രദമായി നേരിടുക എന്ന ലക്ഷ്യത്തിനായി രൂപപ്പെടുത്തിയ പദ്ധതിയാണ് “കുടുംബ സുരക്ഷ സ്കീം”

ശിഫ ജിദ്ദ പോളിക്ലിനിക് പ്രചരണമേകുന്ന, ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റിയുടെ ഈ സ്കീം ഇന്നിന്‍റെ ആവശ്യമായ ഒന്നായതിനാല്‍, ഇത്തവണയും പ്രിയപ്പെട്ട കുടുംബിനികളെ ഉള്‍പ്പെടുത്താന്‍ സാഹചര്യം ഒരുക്കിയിട്ടുണ്ട്.

ഈ വെബ്സൈറ്റ്, പ്രസ്തുത സ്കീമില്‍ ഓണ്‍ലൈന്‍ ആയി ചേരുന്നതിനും, സ്കീം സ്റ്റാറ്റസ് അറിയുന്നതിനും, അര്‍ഹമായ ആനുകുല്യങ്ങള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കുന്നതിനും വേണ്ടി വിഭാവനം ചെയ്തതാണ്.

Copyright © 2016 KMCCOnline. Powered by : Eworld Information Systems