കുട്ടികളില്ലാതെ ന്യൂസിലാന്റിൽ ഒരു സ്ക്കൂൾ

News portal

news

നോര്‍ത്ത് അയര്‍ലന്റിലെ ഗ്രാമീണ മേഖലയിലുള്ള തുതുര്‍മുറി സ്‌കൂളിന് പുതിയ വര്‍ഷത്തേക്കും കുട്ടികളെ ലഭിച്ചിട്ടില്ല.



സ്‌കൂളിന്റെ സേവിംഗ്സ് അക്കൗണ്ടിലെ പണമുപയോഗിച്ച് ജോലിക്കാര്‍ക്ക് ഇപ്പോഴും ശമ്പളം നല്‍കുന്നു.


പഠിക്കാന്‍ ഒരു കുട്ടി പോലുമില്ലെങ്കിലും ന്യൂസിലാന്റിലെ ഒരു സ്‌കൂള്‍ ഇപ്പോഴും തുറന്നിരിപ്പാണ്. ഒരു കുട്ടിയെങ്കിലും വരുന്നത് വരെ സ്‌കൂള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആണ് അധികൃതരുടെ തീരുമാനം.

കഴിഞ്ഞ അധ്യയന വര്‍ഷത്തിലും കുട്ടികളില്ലാതിരുന്ന നോര്‍ത്ത് അയര്‍ലന്റിലെ ഗ്രാമീണ മേഖലയിലുള്ള തുതുര്‍മുറി സ്‌കൂളിന് പുതിയ വര്‍ഷത്തേക്കും കുട്ടികളെ ലഭിച്ചിട്ടില്ല. എന്നാലും സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതീക്ഷ കൈവിടുന്നില്ല. സ്‌കൂളിന്റെ സേവിംഗ്സ് അക്കൗണ്ടിലെ പണമുപയോഗിച്ച് ജോലിക്കാര്‍ക്ക് ഇപ്പോഴും ശമ്പളം നല്‍കുന്നു.

കാര്‍ഷിക മേഖലയിലെ മാന്ദ്യം കാരണം സ്ഥല വാസികള്‍ പ്രദേശം വിട്ട് നഗരങ്ങളിലേക്ക് ചേക്കേറുന്നതാണ് കുട്ടികളില്ലാതിരിക്കാന്‍ കാരണമെന്ന് അധ്യാപകരെ ഉദ്ധരിച്ചുകൊണ്ട് പാശ്ചാത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നൂറ് കണക്കിന് കുട്ടികളുണ്ടായിട്ടും പ്രതിഷേധങ്ങള്‍ക്ക് നടുവിലും സ്‌കൂള്‍ അടച്ച് പൂട്ടാന്‍ ശ്രമിക്കുന്ന കേരളത്തിലെ പ്രൈവറ്റ് മാനേജ്‌മെന്റുകള്‍ക്ക് മാതൃകയാണ് ന്യൂസിലാന്റിലെ ഈ സ്‌കൂള്‍.

അടുത്തവര്‍ഷവും കുട്ടികള്‍ വന്നില്ലെങ്കില്‍ ഒരു ബസ് വാങ്ങി 35 കിലോമീറ്റര്‍ അകലെയുള്ള ടൗണില്‍ ചെന്ന് കുട്ടികളെ പഠിപ്പിക്കാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം.

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തുതുര്‍മുറി സ്‌കൂളില്‍ 22 വിദ്യാര്‍ത്ഥികളാണുണ്ടായിരുന്നത്. പിന്നീട് എണ്ണം ക്രമേണ കുറഞ്ഞ് പൂജ്യമായി. പുതിയ വിദ്യാര്‍ത്ഥികളെ കാത്തിരിക്കുന്നത് ലോകത്തിലെത്തന്നെ ഏറ്റവും ഉയര്‍ന്ന അധ്യാപക-വിദ്യാര്‍ത്ഥി അനുപാതമാണ്. ചുടുവെള്ളമുള്ള ഒരു ഇന്‍ഡോര്‍ സ്വിമ്മിംഗ് പൂള്‍ ഉള്‍പ്പടെ മറ്റു സൗകര്യങ്ങളും.

"ഒരു ചെറിയ സ്‌കൂളില്‍ പഠിക്കുന്നതുകൊണ്ട് നിരവധി നേട്ടങ്ങളുണ്ട്. കുട്ടികള്‍ വളരുന്നതും പഠിക്കുന്നതും ഞങ്ങള്‍ക്ക് നേരിട്ട് നിരീക്ഷിക്കാന്‍ കഴിയും. ഒന്ന് -ഒന്ന് അനുപാതംഎപ്പോഴും ഗുണകരമാണ്, " അധ്യാപകരുടെ സഹായിയായ ചാര്‍മൈന്‍ പോട്ടര്‍ ന്യൂസിലാന്റ് ഹെറാള്‍ഡ് എന്ന പത്രത്തോട് പറഞ്ഞു.


0 Comments

Sort by