ജൂലിയൻ അസാന്ജിനു ഇക്വഡോർ തിരിച്ചറിയൽ കാർഡ്

News portal

news



കഴിഞ്ഞ അഞ്ചു വർഷമായി ഇക്വഡോർ എംബസിയിൽ അഭയ ജീവിതം നയിക്കുകയാണ് അസാൻജെ.


വിക്കിലീക്സ് സഹസ്ഥാപകൻ ജൂലിയൻ അസാന്ജിനു ഇക്വഡോർ തിരിച്ചറിയൽ കാർഡ് നൽകിയതായി വിശ്വസനീയ കേന്ദങ്ങളെ അവലംബിച് ആർ ടി ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ അഞ്ചു വർഷമായി ഇക്വഡോർ എംബസിയിൽ അഭയ ജീവിതം നയിക്കുകയാണ് അസാൻജെ. പിടികൂടാനായി പുറത്തു ബ്രിട്ടീഷ് പോലീസ് കാവലിരിക്കുകയുമാണ്. ലൈംഗിക അപവാദത്തെ തുടർന്ന് സ്വീഡൻ വിടേണ്ടിവന്ന അസാഞ്ജിന് നയതന്ത്ര പദവി നല്കാൻ ഇക്വഡോർ ആവശ്യപ്പെട്ടുവെങ്കിലും ബ്രിട്ടൻ അഭ്യർത്ഥ നിരസിക്കുകയാണുണ്ടായത്. ഇതിനിടെ സ്വീഡൻ ആരോപണം പിൻവലിച്ചിരുന്നു. എന്നിട്ടും അസാൻജ് പുറത്തുവരാത്തത് ബ്രിട്ടീഷ് പോലീസ് പുറത്തു കാത്തിരിക്കുന്നത് കൊണ്ടാണ്. അവരുടെ പിടിയിൽ പെട്ടാൽ ബ്രിട്ടൻ അമേരിക്കക്ക് കൈമാറും.

സർക്കാർ അന്തർദേശിയ തലത്തിൽ നടത്തിയ അവിഹിത ഇടപെടലുകൾ സംബന്ധിച്ച നിർണായക രഹസ്യ വിവരങ്ങൾ പുറത്തുകൊണ്ടുവന്നതിനാൽ അമേരിക്ക ഏറെ അരിശത്തോടെ തേടിക്കൊണ്ടിരിക്കയാണ് ഈ മാധ്യമ ആക്ടിവിസ്റ്റിനെ.

ഇക്വഡോറിന്റെ പുതിയ നടപടി അസാഞ്ചിന്റെ ഭാവിയ്ക്കു തുറസ് നൽകുമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. ഐ ഡി ഒരു സൂചനയാണ്. ഇനി പാസ്സ്പോർട്ടും പൗരത്വവും മറ്റു രേഖകളും-മിക്കവാറും നയതന്ത്ര പാസ്പോർട് തന്നെ- കിട്ടാനുള്ള കവാടം ആ ണത്.

അങ്ങിനെ വന്നാൽ ഈ വി ഐ പി അഭയാര്ഥിക്ക് എംബസിയിൽ നിന്നു പുറത്തു ഇക്വഡോറിൽ സ്വാതന്ത്രനാകാം. പിന്നെ ബ്രിട്ടന് അയാളുടെ രോമം പോലും തൊടാൻ ആവില്ല; അവർ പറയുന്നു.


0 Comments

Sort by