ലോകത്തിലെ ഏറ്റവും ധനികനായ ഫുട്ബാൾ താരം മെസ്സിയും റോനാള്‍ഡോയുമല്ല

News portal

news



ജെഫ്രി ഇതുവരെ വാങ്ങിക്കൂട്ടിയത് 2,300 കാറുകളാണത്രെ.


ലിണല്‍ മെസ്സി, ക്രിസ്റ്റിനോ റോനാള്‍ഡോ, നെയമാര്‍, എന്നിവരെ പാടേ മറന്നേക്കു: ലോകത്തിലെ ഏറ്റവും ധനികനായ ഫുട്ബോൾ കളിക്കാരൻ അവരില്‍ ആരുമല്ല. ആ പട്ടം ഫൈഖ്‌ ബോല്‍ക്കിയ എന്ന 19കാരന്ന് അവകാശപ്പെട്ടതാണ്. ലെസ്റ്റർ സിറ്റിയുടെ കരുതൽ കളിക്കാരനാണ് ബോല്‍ക്കിയ. പക്ഷെ പുള്ളിക്കാരൻ "സ്റ്റാറാ".

ബ്രുനൈ സുല്‍ത്താൻ ഹസ്സനാൾ ബോല്‍ക്കിയയുടെ മരുമകനാണ് കക്ഷി. സുല്‍ത്താന്‍റെ ആസ്തി അറിയാമോ? 1,500 കോടി ബ്രിട്ടിഷ് പൌണ്ടിന്നു മുകളിൽ (ഒരു പൗണ്ട് 86 രൂപയ്ക്കു തുല്യം). അത് അമ്മാവന്‍റെ കാര്യം. ഫൈഖിന്‍റെ അച്ഛൻ ജെഫ്രി, സുല്‍ത്താന്‍റെ സഹോദരനാണ്. ബ്രുനൈ നിക്ഷേപ സ്ഥാപനത്തിന്‍റെ തലവന്‍. കാറുകള്‍ക്കും, വാച്ചുകള്‍ക്കും, സ്വര്‍ണ്ണ പെന്നുകള്‍ക്കും അദ്ദേഹം ഒരുമാസം ചിലവാക്കുന്നത് വെറും 3.5 കോടി പൗണ്ട്,

മിറര്‍ ഓണ്‍ലൈനിന്‍റെ കണക്കുകൂട്ടൽ പ്രകാരം. ജെഫ്രി ഇതുവരെ വാങ്ങിക്കൂട്ടിയത് 2,300 കാറുകളാണത്രെ. അദ്ദേഹം തന്‍റെ അമ്പതാമത്തെ പിറന്നാൾ ആഘോഷിച്ചത്, മൈക്കൽ ജാക്ക്സന്‍റെ ഒരു പ്രത്യേക സംഗീതമേള നടത്തിയിട്ടായിരുന്നുവത്രേ. അതിനു ചിലവായത് 1.25 കോടി പൗണ്ട്. മേള നടത്താൻ ഒരു പ്രത്യേക സ്റ്റേഡിയം അദ്ദേഹം നിര്‍മ്മിച്ചു പോലും.

തന്‍റെ ഫുട്ബാൾ താല്പ്പര്യത്തോട്‌ മാതാപിതാക്കൾ എപ്പോഴും അനുകൂലമായിരുന്നു എന്ന്‍ ഫൈഖ്‌. “കുട്ടിക്കാലം മുതലേ, ഞാന്‍ ഫുട്ബാൾ കളിച്ചിരുന്നു,” ഒരു അഭിമുഖത്തിൽ അദ്ദേഹം ഓര്‍മ്മ പുതുക്കി. “ഒരു ഫുട്ബാൾ കളിക്കാരനാവുക എന്ന എന്‍റെ സ്വപ്നത്തിന്, മാതാപിതാക്കൾ എന്നും എനിക്ക് കൂട്ടായിരുന്നു.” അവരാണ് എപ്പോഴും തന്റെ മാതൃകകൾ എന്നും ഫൈഖ്‌ അഭിപ്രായപ്പെട്ടു.

ഫൈഖ്‌ തന്‍റെ ഫുട്ബാൾ ജീവിതം ആരംഭിക്കുന്നത് എ ഫ സി ന്യൂബറി എന്ന ക്ലബ്ബിലൂടെയാണ്.

അമേരിക്കയിലാണ് ജനിച്ചതെങ്കിലും, ബ്രുനൈക്ക് വേണ്ടിയാണ് ഇതുവരെ ഫൈഖ്‌ അന്താരാഷ്ട്രതലത്തില്‍ കളിച്ചിട്ടുള്ളത്. ബ്രുനൈയിനെ പ്രതിനിധാനം ചെയ്തു ഒന്‍പതു തവണ അദ്ദേഹം കളിക്കളത്തില്‍ ഇറങ്ങിയിട്ടുണ്ട്.


0 Comments

Sort by