സി ബി എസ ഇ ക്ലാസ് 10 ,12 പരീക്ഷകൾ മാർച്ച് അഞ്ചിന്

News portal

news



ക്ലാസ് 10 പരീക്ഷകൾ ഏപ്രിൽ നാലിന് അവസാനിക്കുമ്പോൾ ക്ലാസ് 12 പരീക്ഷകൾ ഏപ്രിൽ 12 വരെ തുടരും.


സി ബി എസ ഇ ( സെൻട്രൽ ബോർഡ് ഓഫ് സെക്കന്ററി എഡ്യൂക്കേഷൻ ) ക്ലാസ് 10 , 12 പരീക്ഷകൾ മാർച്ച് അഞ്ചിന് ആരംഭിക്കും . ക്ലാസ് 10 പരീക്ഷകൾ ഏപ്രിൽ നാലിന് അവസാനിക്കുമ്പോൾ ക്ലാസ് 12 പരീക്ഷകൾ ഏപ്രിൽ 12 വരെ തുടരും.

പത്താം ക്ലാസിനു ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി ആയിരിക്കും ആദ്യത്തെ വിഷയം. പന്ത്രണ്ടാം ക്ലാസിനു ആദ്യ പരീക്ഷ ഇംഗ്ലീഷ് ആയിരിക്കും.

ഏതാണ്ട് 1638552 വിദ്യാർഥികൾ ഈ വർഷത്തെ പത്താം ക്ലാസ് പരീക്ഷ എഴുതുമ്പോൾ 1186144 വിദ്യാർത്ഥികളാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതുന്നത്.

പത്താം ക്ലാസ്സിലെ ഗ്രേഡിംഗ് സിസ്റ്റം ഒഴിവാക്കിയതിന് ശേഷമുള്ള ആദ്യത്തെ വാർഷിക പരീക്ഷയാണിത്. പരീക്ഷ ടൈം ടേബിൾ സി ബി എസ ഇ വെബ്‌സൈറ്റിൽ ലഭ്യമാണ്.


0 Comments

Sort by