സൗദി അരമനയിൽ വീണ്ടും 'ശുദ്ധീകരണം'

News portal

news



ഏറ്റവും ഒടുവിലായി അബ്ദുല്ല ബിൻ സഊദ് എന്ന പ്രമുഖനാണ് നടപടിക്കിരയായതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.


റിയാദ്: സൗദി ഭരണകൂടത്തെ വിമർശിക്കുന്ന രാജകുടുംബാംഗങ്ങളെ നിലക്കുനിർത്തുന്ന നടപടി തുടരുന്നു. ഏറ്റവും ഒടുവിലായി അബ്ദുല്ല ബിൻ സഊദ് എന്ന പ്രമുഖനാണ് നടപടിക്കിരയായതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

സൗദി മറൈൻ സ്പോർട്സ് ഫെഡറേഷൻ പ്രസിഡന്റ് ആയിരുന്ന അദ്ദേഹത്ത തൽസ്ഥാനത്തു നിന്ന് പെട്ടെന്നു നീക്കം ചെയ്തിരിക്കുകയാണ്. മാത്രമല്ല അദ്ദേഹം ഇപ്പോൾ ജയിലിൽ ആണ്. കൊട്ടരത്തിന് മുമ്പിൽ പ്രധിഷേധം പ്രകടിപ്പിച്ചതിനു 11 പ്രമുഖർക്ക് എതിരെ നടപടി എടുത്തിരുന്നു. ഈ നടപടിയോട് വിയോജിച്ചു ബിൻ സഊദ് ഓഡിയോ ക്ലിപ്പ് പുറത്തിറക്കിയതാണ് അധികൃതരെ ചൊടിപ്പിച്ചത്.

തങ്ങളുടെ ബന്ധുവിന് ജോലി നഷ്ടപെട്ട കാര്യം അന്വേഷിക്കാനായിരുന്നു 11 പേരടങ്ങുന്ന സംഘം കൊട്ടാരത്തിലെത്തിയത്. സങ്കടകക്ഷിയെ മാത്രം അകത്തേക്ക് വിടുകയും മറ്റുള്ളവരെ തടഞ്ഞു വെക്കുകയും ചെയ്തു. ഇതിൽ പ്രധിഷേധം രേഖപ്പെടുത്തിയപ്പോൾ ജീവനക്കാരുമായി ഒന്നും രണ്ടും പറഞ്ഞു രംഗം വഷളായി. ഉന്തും തള്ളും നടന്നു. തുടർന്ന് അവരെ മുഴുവൻ കസ്റ്റഡിയിൽ എടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി ജയിലിൽ അയക്കുകയുമാണുണ്ടായത്-എനിക്ക് നേരിട്ട് അറിയാവുന്ന കാര്യമാണിത്. അബ്ദുല്ല ഓഡിയോ സന്ദേശത്തിൽ വിശദീകരിച്ചു.

അവിടെ എന്താണ് നടന്നതെന്ന് വ്യക്തമാക്കാൻ എനിക്ക് ബാധ്യത ഉണ്ട്. സർക്കാരിന്റെ ഉത്തരവുകൾ ചോദ്യം ചെയ്യുകയല്ലാതെ അവർക്ക് വേറെ വഴി ഉണ്ടായിരുന്നില്ല. ഈ രാജ്യത്തിന് ഏറെ ആവശ്യമുള്ള ഏറ്റവും നല്ല ചെറുപ്പക്കാർ ആണ് അവർ. സമ്പത്തും സൗകര്യങ്ങളും കൂമ്പാരമാക്കി വെച്ചിരിക്കയാണെന്നും സുഖസൗകര്യങ്ങളിൽ ആറാടുകയാണെന്നുമുള്ള ആരോപണം അടിസ്ഥാനരഹിതമാണ്. സ്വന്തം ഉത്തര വാദിത്വത്തിലാണ് ഈ വിശദീകരങ്ങൾ നൽകുന്നത്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള സവിശേഷ സേനയാണ് അറസ്റ്റ് ചെയ്തത്; അബ്ദുല്ല കൂട്ടിച്ചേർത്തു.

ഈ മാസം 4 നാണു അറസ്റ്റ് നടന്നത്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ഓഡിയോ പുറത്തിറക്കിയത്.

ഇത് പുറത്തിറങ്ങി പിറ്റേദിവസം തന്നെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കി. ഇപ്പോൾ റിയാദിലെ ഹെയർ പ്രിൻസ് ജയിലിൽ ആണുള്ളതെന്ന് റിപോർട്ടിൽ പറയുന്നു.


0 Comments

Sort by