അള്‍ഷൈമേഴ്‌സ് : ചികിത്സ ഇനിയും അകലെ

News portal

news



ലോകത്തിലെ 44 മില്യന്‍ ജനങ്ങള്‍ ഈ രോഗത്തിന് അടിപ്പെട്ടിട്ടും ഫലപ്രദമായ ഒരു മരുന്ന് കണ്ടെത്താനുള്ള ശ്രമം ഇനിയും വിജയം കണ്ടിട്ടില്ല


അള്‍ഷൈമേഴ്‌സ് ഇപ്പോള്‍ ഒരു അപൂര്‍വരോഗമല്ല. ലോകത്തിലെ 44 മില്യന്‍ ജനങ്ങള്‍ ഈ രോഗത്തിന് അടിപ്പെട്ടിട്ടും ഫലപ്രദമായ ഒരു മരുന്ന് കണ്ടെത്താനുള്ള ശ്രമം ഇനിയും വിജയം കണ്ടിട്ടില്ല. നിരാശാജനകമാണ് ഇതുവരെയുള്ള ഗവേഷണഫലങ്ങള്‍.

ഏറ്റവുമൊടുവില്‍ Axovant എന്ന അമേരിക്കന്‍ മരുന്ന് കമ്പനി പ്രഖ്യാപിച്ചത്, Interperdine എന്ന അള്‍ഷൈമേഴ്‌സിനുള്ള മരുന്ന് അവസാനഘട്ട പരീക്ഷണത്തില്‍ പരാജയപ്പെട്ടു എന്നാണ്. 14 വര്‍ഷമായി പുതുതായി ഒരു മരുന്നും ഈ രോഗത്തിന് കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്ന് ബ്രിട്ടീഷ് പത്രമായ ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വൈദ്യലോകത്തിന്റെ ഇനിയുള്ള പ്രതീക്ഷ Aducahumab എന്ന് പേരിട്ട, Biogen എന്ന മറ്റൊരു അമേരിക്കന്‍ കമ്പനി വികസിപ്പിക്കുന്ന മരുന്നിലാണ്. 2019 ലോ 2020 ലോ കമ്പനി അതിന്റെ ഒടുവിലത്തെ ഗവേഷണഫലങ്ങള്‍ പുറത്തുവിടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

259 ബില്യന്‍ ഡോളറാണ് അമേരിക്കയില്‍ മാത്രം അള്‍ഷൈമേഴ്‌സ് ചികിത്സക്ക് വേണ്ടി മാത്രം 1917 ൽ ചെലവഴിച്ചത്. രോഗം ഫലപ്രദമായി ചികിത്സിക്കാന്‍ കഴിയുന്ന ഒരു മരുന്നിന്റെ ലോക വ്യാപകമായ വിപണന സാധ്യത കണക്കിലെടുത്ത് മില്യന്‍ കണക്കിന് ഡോളറാണ് ഈ മേഖലയില്‍ ഗവേഷണത്തിന് സ്വകാര്യകമ്പനികള്‍ മുതലിറക്കുന്നത്.

വളരെ വൈകിയേ ലക്ഷണങ്ങള്‍ പുറത്ത് വരുകയുള്ളൂ എന്നതാണ് ഈ രോഗത്തിന്റെ ഒരു പ്രത്യേകത. രോഗം തിരിച്ചറിയുമ്പോഴേക്കും അത് വളരെ മുന്നോട്ട് പോയിക്കഴിഞ്ഞിരിക്കും എന്നതാണ് ചികിത്സാരംഗത്തെ വലിയൊരു വെല്ലുവിളി. അള്‍ഷൈമേഴ്‌സ് ബാധിച്ച ഒരാളുടെ തലച്ചോറിന് സാധാരണ തലച്ചോറിനേക്കാള്‍ 140 ഗ്രാം തൂക്കം കുറവായിരിക്കും. എന്ന് വെച്ചാല്‍ ഏതാണ്ട് ഒരു ഓറഞ്ചിന്റെ തൂക്കം മാത്രം.

2017/18 കാലത്തെ ബ്രിട്ടനിലെ അള്‍ഷൈമേഴ്‌സ് ഗവേഷണത്തിന് ഫണ്ട് വിരിക്കാന്‍ നിയുക്തമായ ഫിനാന്‍ഷ്യല്‍ ടൈംസിന്റെ ചാരിറ്റി ഗ്രൂപ്പ് അതിന് വേണ്ടിയുള്ള ഒരു അഭ്യർത്ഥനയോട് അനുബന്ധിച്ചാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.


0 Comments

Sort by