യു എ എയിൽ സ്കൈപ്പിന് നിരോധം

News portal

news



മൊബൈലും കമ്പ്യൂട്ടറും ഉപയോഗിച്ചുള്ള അനധികൃത കോളുകൾ തടയാൻ വേണ്ടിയാണ് നിരോധം.


സ്കൈപ്പ് ഉപയോഗിച്ചുള്ള ഓഡിയോ വീഡിയോ കോളുകൾ യു എ എയിൽ നിരോധിച്ചു.

യു എ ഇ യുടെ ടെലികോം കമ്പനി ഇത്തിസാലാത് ആണ് ട്വിറ്ററിലൂടെ ഈ വിവരം പുറത്തുവിട്ടത്. മൊബൈലും കമ്പ്യൂട്ടറും ഉപയോഗിച്ചുള്ള അനധികൃത കോളുകൾ തടയാൻ വേണ്ടിയാണ് നിരോധം എന്ന് കമ്പനി വിശദീകരിച്ചു.

സ്കൈപ്പ് വെബ്‌സൈറ്റിനും അനുബന്ധ സർവീസുകൾക്കും യു എ ഇ യിൽ നിരോധനം ഉള്ളതായി ഒരു പ്രസ്താവനയിൽ സ്കൈപ്പ് സ്ഥിരീകരിച്ചു. സൗജന്യ മൊബൈൽ, ഇന്റർനെറ്റ് കോളുകൾക്ക് വേണ്ടി ഉപയോഗിക്കുന്ന മറ്റു പല ആപ്പുകൾക്കും രാജ്യത്ത് നേരത്തെ നിരോധനം നിലവിൽ ഉണ്ട്.


0 Comments

Sort by