കുവൈറ്റിൽ തൊഴിൽ രഹിതരുടെ എണ്ണം കൂടുന്നു

News portal




കുവൈറ്റിൽ സ്വദേശികളുടെ തൊഴിലില്ലായ്മ വർധിച്ചുവരുന്നതായി റിപ്പോർട്ട്. രാജ്യത്ത് ഇപ്പോൾ 17000 തൊഴിൽ രഹിതർ ഉണ്ടെന്നു ഏറ്റവും ഒടുവിൽ പുറത്തുവന്ന സ്ഥിതിവിവര ക്കണക്കുകൾ ഉദ്ധരിച്ചുകൊണ്ട് വാർത്താഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഓരോ വർഷവും രാജ്യത്തു 30000 പുതിയ ഗ്രാജുവേറ്റുകൾ പഠനം കഴിഞ്ഞു പുറത്തു വരുന്നുണ്ടെന്നാണ് കണക്ക്.

സ്വകാര്യകമ്പനികൾ ഉയർന്ന യോഗ്യതയുള്ള സ്വദ്വേശികൾക്കോ കുറഞ്ഞ ചെലവിൽ ലഭ്യമാവുന്ന വിദേശിതോഴിലാളികൾക്കോ മുൻഗണന നൽകുന്നതിനാൽ പല സ്വദേശികൾക്കും ജോലികണ്ടെത്തുക എന്നത് വെല്ലുവിളിയായി മാറിയിരിക്കുന്നു.

എണ്ണവിലയിടിവ് കാരണം ചെലവ് വെട്ടിച്ചുരുക്കലിന്റെ ഭാഗമായി ഗവർമെന്റ് മുമ്പത്തെപ്പോലെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നില്ല. ഇക്കാരണത്താൽ പഠനം കഴിഞ്ഞിറങ്ങുന്ന യുവാക്കൾ ബദൽ തൊഴിലവസരങ്ങൾ അന്വേഷിക്കാൻ നിര്ബന്ധിതരായിത്തീരുന്നു.


0 Comments

Sort by