540 കിലോമീറ്റർ കാൽനട പാത; അശ്ഗാലിന്റെ ബൃഹദ് പദ്ധതി

News portal

news



ദുഖാൻ അതിവേഗ പാതയോട് അനുബന്ധിച്ചു 18 കിലോ മീറ്റർ പാത ഉടൻ സഞ്ചാരികൾക്കു തുറന്നു കൊടുക്കും. ഫെസ്റ്റിവൽ റോഡിൽ 36 കിലോമീറ്ററും , ജി -റിംഗ് റോഡിനിരുവശത്തുമായി 42 കിലോമീറ്ററും സൈക്കിൾ പാത ഒരുക്കിയിട്ടുണ്ട്.


പബ്ലിക് വർക്സ് അതോറിറ്റി (അശ്ഗാൽ ) ഹൈവേ ഡിപ്പാർട്ട്മെണ്ട് ഈ വർഷം അവസാനത്തോടെ 258 കിലോമീറ്റർ സൈക്കിൾ പാത തുറക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചു. 2022 ഓടെ സൈക്കിൾ പാതകൾ 540 കിലോമീറ്ററിലേക്ക് വിപുലീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ ട്രാക്കുകൾ.

ഈ സൈക്കിൾ പാതകളും വ്യായാമം ചെയ്യുന്നവർക് നടക്കുന്നതിനുള്ള പാതകളും പബ്ലിക് വർക് അതോറിറ്റിയുടെ അതിവേഗ, ഗ്രാമീണ പൊതു പാതാ പദ്ധതിയുടെ തന്നെ ഭാഗമാണ് എന്നും വ്യായാമവും ബദൽ മാർഗങ്ങൾ ഉപയോഗിക്കുന്നതിനെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദേശീയ പദ്ധതിയുടെ കൂടി ഭാഗമാണ് എന്നും അശ്ഗാൽ വക്താവിനെ ഉദ്ധരിച്ചു കൊണ്ട് പ്രാദേശിക അറബി പത്രം റിപ്പോർട്ട് ചെയ്തു.

ഈ പദ്ധതികളിൽ സൈക്കിൾ സഞ്ചാരികൾക്കായി വിശാലമായ പ്രത്യേക പാതകൾ തന്നെ സംവിധാനിക്കുന്നുണ്ട്. കൂടാതെ പാർപ്പിട മേഖലകളിലും ഗ്രാമീണ മേഖലകളിലും മറ്റു ചില പദ്ധതികൾ പ്രകാരം സൈക്കിൾ, കാൽനടയാത്രക്കാർക്ക് ഒരുമിച്ചു സഞ്ചരിക്കാവുന്ന പാതകൾ തന്നെ സംവിധാനിക്കുന്നുണ്ട്.

ശമാൽ റോഡിൽ ഇരു വശങ്ങളിലുമായി 100 കിലോമീറ്ററും ശീഹാനിയ റോഡിൽ ജുമൈലിയ ഭാഗത്തായി 29 കിലോമീറ്റർ ദൈർഘ്യത്തിലും ഉത്തരം പാതകൾ നിലവിലുണ്ട് . ദുഖാൻ അതിവേഗ പാതയോട് അനുബന്ധിച്ചു 18 കിലോ മീറ്റർ പാത ഉടൻ സഞ്ചാരികൾക്കു തുറന്നു കൊടുക്കും. ഫെസ്റ്റിവൽ റോഡിൽ 36 കിലോമീറ്ററും , ജി -റിംഗ് റോഡിനിരുവശത്തുമായി 42 കിലോമീറ്ററും സൈക്കിൾ പാത ഒരുക്കിയിട്ടുണ്ട്.

ജി -റിങ്ങിലെ ഈ പാതകൾ റാസ്‌ അബൂ അബൂദ് എയർ പോർട്ട് റോഡുമായി ലിങ്ക് ചെയ്യുകയും ചെയ്തിട്ടുമുണ്ട്. അതിവേഗ പാതകൾക്കു പുറമെ ഗ്രാമീണ റോഡുകളിലും ഇത്തരം നടപ്പാതകളും സൈക്കിൾ പാതകളും നിർമിക്കും എന്നും ബനീഹാജിർ, സലത്ത, സൈലിയ , വെസ്റ്റ് ബേ , അൽ ഖോർ, ഖത്തർ നാഷണൽ മ്യൂസിയം എന്നിവിടങ്ങളിലായി 133 കിലോ മീറ്റർ പാതകൾ ഈ വർഷത്തോടെ പൂർത്തീകരിക്കും എന്നും അശ്ഗാൽ വക്താവ് പറഞ്ഞു. ശമാൽ, വുകൈർ, വെസ്റ്റ് വക്ര എന്നിവിടങ്ങളിലും ഇത്തരം പാതകളുടെ നിർമാണ പ്രവർത്തികൾ സമാപന ഘട്ടത്തിലാണ്.

നിർമാണത്തിലും സുരക്ഷാ ക്രമീകരണങ്ങളും ഉന്നത നിലവാരം പുലർത്തുന്ന ഈ പാതകൾക്കു ഇരു വശത്തും മരങ്ങൾ വെച്ച് പിടിപ്പിക്കുകയും മെയിൻ റോഡിനും ഈ പാതകൾക്കും ഇടയിൽ ഡിവൈഡറുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഖത്തർ വിഷൻ 2030 പദ്ധതിയുടെ തന്നെ ഭാഗമായ ഈ സംവിധാനങ്ങൾ അതീവ പ്രാധാന്യത്തോടെയാണ് രാജ്യം പരിഗണിച്ചു വരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


0 Comments

Sort by