നീതിന്യായ വ്യവസ്ഥയിൽ സൗദിയുടെ പുതിയ ചുവടുവെയ്പ്

News portal



പ്രത്യേക പരിശീലനം കൊടുത്ത വനിതാജോലിക്കാരെ കോടതികളിലും, നോട്ടറി ഓഫീസുകളിലും പുതിയ വകുപ്പുകളിൽ നിയമിക്കാൻ മന്ത്രി ഉത്തരവിട്ടു.


കോടതിക്രമങ്ങൾ സ്ത്രീകൾക്ക് സുഗമമാക്കുവാനുള്ള നടപടികൾക്ക് സൗദി അറേബ്യ തുടക്കം കുറിച്ചു.

സൗദി കോടതികളിൽ സ്ത്രീകൾക്കായുള്ള പ്രത്യേക വകുപ്പുകൾ അടുത്തുതന്നെ നിലവിൽ വരും. അതിൻ്റെ ഭാഗമായി നോട്ടറി ഓഫീസുകളിൽ വനിതകൾക്ക് പ്രത്യേക വിഭാഗങ്ങളും, ഇടങ്ങളും സ്ഥാപിക്കാനുള്ള തീരുമാനം സൗദി നീതിന്യായ മന്ത്രി ഖാലിദ് അൽ-സമാനി അംഗീകരിച്ചു കഴിഞ്ഞു.

പ്രത്യേക പരിശീലനം കൊടുത്ത വനിതാജോലിക്കാരെ കോടതികളിലും, നോട്ടറി ഓഫീസുകളിലും ഉള്ള ഇത്തരം പുതിയ വകുപ്പുകളിൽ നിയമിക്കാൻ മന്ത്രി ഉത്തരവിട്ടു.

സൗദിയിലെ വക്കീലുമാർ ഈ തീരുമാനങ്ങളെ സ്വാഗതം ചെയ്തതായി അറബ് ന്യൂസ് പത്രം വാർത്ത കൊടുത്തു. പക്ഷെ ഒരു വക്കീലിൻ്റെ വാക്കുകളിൽ, "സൗദി വനിതകളെ രാജ്യത്തെ നീതിന്യായവ്യവസ്ഥയിൽ മുഴുവനായി പങ്കെടുപ്പിക്കാൻ ഇനിയും ഒരുപാട് ദൂരം പോവേണ്ടതുണ്ട്," എന്നതാണ്.

"പക്ഷെ പുതിയ തീരുമാനങ്ങൾ സ്ത്രീകൾക്ക് പൊതുവായും, അവരിലുള്ള ബിരുദധാരികൾക്ക് ജോലിക്കും സഹായമാകും," അറബ് ന്യൂസ് വക്കീലിനെ ഉദ്ധരിച്ച് പറഞ്ഞു. "പക്ഷെ ഈ തീരുമാനങ്ങളുടെ ഫലങ്ങൾ നിയമപരിപാലകർക്കും, വക്കീലുമാർക്കും പ്രാരംഭദിശയിൽ നന്നേ കുറവായിരിക്കും."


0 Comments

Sort by