സൗദിരാജകുടുംബാംഗത്തിന്റെ മരണത്തിൽ ദുരൂഹത

News portal



സൗദി രാജകുടുംബാംഗം ബ്രിഗാഡിയർ അലി ബിൻ അബ്ദുല്ലാഹ് അൽ ജെറഷ് അൽ ഖഹ്ത്താനിയുടെ മരണത്തെച്ചൊല്ലി വിവാദം.


റിറ്റ്സ് കാൾട്ടൻ ഹോട്ടലിലെ ചോദ്യം ചെയ്യലിനിടെയാണ് ഖഹ്താനി മരിച്ചതെന്നാണ് വിമതർ ആരോപിക്കുന്നത്. അഴിമതിക്കുറ്റത്തിന് ഈയിടെ സൗദിയിൽ അറസ്റ്റു ചെയ്യപ്പെട്ടവരിൽ ഖഹ്‌താനിയും ഉണ്ടായിരുന്നു.

പെട്ടെന്നുള്ള ഹൃദയാഘാതത്തെതുടർന്നാണ് ഖഹ്താനി മരിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.

പ്രമുഖ ന്യൂസ് വെബ്സൈറ്റ് ആയ മിഡ്‌ഡിലീസ്റ് മോണിറ്റർ ആണ് ഇത് റിപ്പോർട്ട് ചെയ്തത്.


0 Comments

Sort by