ഫാഷിസത്തെ പരിഹസിച്ചിരുന്ന ഫേസ്ബുക്ക്‌ പേജിന് അന്ത്യം

News portal

news



വളരെ പെട്ടെന്ന് ജനസമ്മതി നേടിയ ഹുമന്‍സ് ഓഫ് ഹിന്ദുത്വ എന്ന ഫേസ്ബുക്ക്‌ പേജ്, ഹിന്ദുമത മൌലികവാദികളെയും, വലുതുപക്ഷ ചിന്താഗതിക്കാരെയും ആക്ഷേപഹാസ്യം കൊണ്ട് സ്ഥിരമായി നേരിട്ടിരുന്നു.


ഹാസ്യാനുകരണത്തിലൂടെ വലതുപക്ഷ മതമൌലികവാദത്തിനേയും, അതിന്‍റെ വക്താക്കളെയും കണക്കിന് കളിയാക്കിയിരുന്നൊരു ഫേസ്ബുക്ക്‌ പേജ് നിര്‍ത്തലാക്കാന്‍ തീരുമാനമായി.

ഒന്‍പതു മാസം മുമ്പ് തുടങ്ങിയ, ഹുമന്‍സ് ഓഫ് ഹിന്ദുത്വ (Humans of Hindutva) എന്ന ഈ പേജിന് ആയിരകണക്കിന് വായനക്കാരുണ്ടായിരുന്നു.

ഫേസ്ബുക്കിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വധഭീഷണി ഉയര്‍ന്നു വന്നതാണ്, നിര്‍ത്തലാക്കാന്‍ കാരണം.

“എന്‍റെ സ്വന്തം തീരുമാനപ്രകാരം ആണ് ഇത് നിര്‍ത്തലാക്കുന്നത്,” ഫെസ്ബുക്ക് പേജ് അഡ്മിനിസ്ട്രറ്റെര്‍ തന്‍റെ വെബ്‌സൈറ്റില്‍ (Satyanash.com) പറയുന്നു. “എന്നെ ആരും നിരോധിച്ചിട്ടില്ല... എനിക്ക് നേരെ ഉയര്‍ന്ന ചില വധഭീഷണികള്‍ തമാശയാക്കി തള്ളിക്കളയാന്‍ പറ്റില്ല.”

വളരെ പെട്ടെന്ന് ജനസമ്മതി നേടിയ ഹുമന്‍സ് ഓഫ് ഹിന്ദുത്വ എന്ന ഫേസ്ബുക്ക്‌ പേജ്, ഹിന്ദുമത മൌലികവാദികളെയും, വലുതുപക്ഷ ചിന്താഗതിക്കാരെയും ആക്ഷേപഹാസ്യം കൊണ്ട് സ്ഥിരമായി നേരിട്ടിരുന്നു.

“ഞാന്‍ ബിജെപി ഭരിക്കുന്നൊരു സംസ്ഥാനത്താണ് ജീവിക്കുന്നത്. എന്‍റെ കുടുംബത്തിന് രാഷ്ട്രിയമായോ, പോലീസുമായോ ഒരു ബന്ധവുമില്ല. എനിക്ക് ഗൌരി ലങ്കേഷിനെ പോലെയോ, അഫ്രാസുല്‍ ഖാനിനെ പോലെയോ അവസാനിക്കാന്‍ ആഗ്രഹമില്ല,” പേര് പറയാന്‍ ആഗ്രഹിക്കാത്ത അഡ്മിന്‍ വിശദീകരിക്കുന്നു.

ഫെസ്ബുക്ക് പേജിന്‍റെ അഡ്മിനിസ്ട്രറ്റെര്‍ തുടക്കം മുതലേ തന്‍റെ പേര് വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല.

“എനിക്ക് നേരെ ഭീഷണി മുഴക്കിയവര്‍ ഈ തീരുമാനത്തെ അവരുടെ വിജയമായി കണക്കാക്കി, ഞങ്ങളെ വെറുതെ വിടുമെന്ന് കരുതുന്നു. ഈ ഡേവിഡ്‌-ഗോളിയാത്ത് യുദ്ധത്തില്‍ ജയിച്ചതിന് ഹിന്ദുത്വത്തിനു അഭിനന്ദനങ്ങള്‍,” ഫേസ്ബുക്ക്‌ പേജ് നിര്‍ത്തലാക്കി പോവുമ്പോഴും, ഒരു കൂരമ്പ്‌ കൂടി.


0 Comments

Sort by