ഭിക്ഷക്കാരെ പറ്റിയുള്ള വിവരങ്ങൾ കൈമാറൂ, പാരിതോഷികം കൈപ്പറ്റൂ!

News portal



ഭിക്ഷ യാചിക്കുന്നവരുടെ പുനരധിവാസം നടത്താൻ തെലുങ്കാന ജയിൽവകുപ്പ് ആരംഭിച്ച ഒരു പദ്ധതിയുടെ ഭാഗമായിട്ടാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.


ഹൈദരാബാദിലെ നിരത്തുകളിൽ ഭിക്ഷ യാചിക്കുന്നവരെ കാണുകയാണെങ്കിൽ അവരുടെ സ്ഥലവിവരങ്ങൾ തെലുങ്കാന ജയിലധികൃതർക്ക് കൈമാറിയാൽ 500 രൂപയുടെ പാരിതോഷികം ലഭിക്കുന്നതായിരിക്കും.

ഭിക്ഷ യാചിക്കുന്നവരുടെ പുനരധിവാസം നടത്താൻ തെലുങ്കാന ജയിൽവകുപ്പ് ആരംഭിച്ച ഒരു പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.

"ഹൈദരാബാദിൽ എവിടെയാണെങ്കിലും ഭിക്ഷക്കാർ യാചിക്കുന്ന സ്ഥലം അറിയിക്കുകയേ വേണ്ടൂ," ഒരു ജയിൽ ഉദ്യോഗസ്ഥൻ ഹിന്ദുസ്ഥാൻ ടൈംസ് പത്രത്തിനോട് പറഞ്ഞു.

ജയിൽവകുപ്പിൻ്റെ കൺട്രോൾ റൂമിലേക്കാണ് വിവരം കൈമാറേണ്ടത്. ജയിൽവകുപ്പ് ഭിക്ഷക്കാർക്ക് ഭക്ഷണവും, താമസിക്കാൻ ഇടവും, ജോലിക്കായുള്ള പരിശീലനവും കൊടുക്കുന്നതായിരിക്കും.

"രോഗികളായ ഭിക്ഷക്കാർക്ക് ഞങ്ങൾ ആശുപത്രികളിൽ ചികിത്സ ഏർപ്പാടാക്കും, പരിപാലിക്കും," ഉദ്യോഗസ്ഥൻ ഉറപ്പു തരുന്നു. ആരോഗ്യമുള്ളവരാണെങ്കിൽ, അവർക്ക് വീട്ടുസാമാനങ്ങൾ നിർമ്മിക്കുന്നപോലത്തെ ജോലികളിൽ പരിശീലനം കൊടുക്കും.

പുരുഷന്മാരായ 741 ഭിക്ഷക്കാരെയും, സ്ത്രീകളായ 300 ഭിക്ഷക്കാരികളെയും കഴിഞ്ഞ കൊല്ലം ജയിൽവകുപ്പ് പുനരധിവസിക്കാൻ സഹായിച്ചിട്ടുണ്ട്.


0 Comments

Sort by