ഡൽഹിയിൽ മൂടൽ മഞ്ഞ്: 300 വിമാനങ്ങൾ വൈകി

News portal



നൂറുകണിക്കിന് യാത്രക്കാരാണ് ഇതുമൂലം പ്രതിസന്ധിയിലായത്.


കനത്ത മൂടൽ മഞ്ഞ് അനുഭവപ്പെട്ടതിനെ തുടർന്നു ഡൽഹിയിൽ 300 വിമാനങ്ങൾ വൈകി. നൂറുകണിക്കിന് യാത്രക്കാരാണ് ഇതുമൂലം പ്രതിസന്ധിയിലായത്. ആഭ്യന്തര-അന്താരാഷ്ട്ര സർവീകളെയാണ് മൂടൽ മഞ്ഞ് ബാധിച്ചത്.

മൂടൽ മഞ്ഞ് അനുഭവപ്പെട്ടതിനെ തുടർന്നു രാവിലെ ആറു മുതൽ 11വരെ വിമാനസർവീസുകൾ മുടങ്ങിയിരുന്നു. എട്ട് വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തിരുന്നു. 265 ആഭ്യന്തര സർവീസുകളെയാണ് മൂടൽ മഞ്ഞ് ബാധിച്ചത്.

മൂടൽ മഞ്ഞിനെ തുടർന്നു ട്രെയിൻ സർവീസുകളും റദ്ദാക്കിയിരുന്നു. 15 സർവീസുകളാണ് റദ്ദാക്കിയത്. 56 സർവീസുകൾ വൈകുകയും 20 സർവീസുകൾ പുനക്രമീകരിക്കുകയും ചെയ്തിരുന്നു.

അതേസമയം മൂന്നു ദിവസം കൂടി ഡൽഹിയിൽ മൂടൽ മഞ്ഞ് അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


0 Comments

Sort by