സൗദിയില്‍ നിന്നൊരു യന്ത്ര വനിത സാരി അണിഞ്ഞ്, മുംബൈയില്‍...

News portal

news



സൗദി അറേബ്യയുടെ പൗരത്വമുള്ള യന്ത്ര വനിത, 3,000 പേരുണ്ടായിരുന്ന സദസ്സിനു മുന്നില്‍ ഏകദേശം 15 മിനിട്ടോളം ഒരു വിദ്യാര്‍ത്ഥിയുമായി സംവദിച്ചു.


ഒരു രാഷ്ട്രത്തിന്‍റെ പൗരത്വം ലോകത്തിലാദ്യമായി ലഭിച്ച റോബോട്ട് വനിത ഇന്ത്യയിലൊരു സദസ്സില്‍ അത്ഭുതം വിടര്‍ത്തി, അരങ്ങു കീഴടക്കി.

മുംബൈയിലെ, ലോകപ്രശസ്ത ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സംഘടിപ്പിച്ച സാങ്കേതികമേളയിലാണ്, സാരി ധരിച്ചു വന്ന യന്ത്ര വനിത, കാണികളുടെ ഹരമായത്.

സൗദി അറേബ്യയുടെ പൗരത്വമുള്ള യന്ത്ര വനിത, 3,000 പേരുണ്ടായിരുന്ന ആ സദസ്സിനു മുന്നില്‍ ഏകദേശം 15 മിനിട്ടോളം ഒരു വിദ്യാര്‍ത്ഥിയുമായി സംവദിച്ചു. കൃത്രിമബുദ്ധി മുതല്‍ ലോകരാഷ്ട്രീയം വരെ അവരുടെ സംസാരത്തില്‍ വിഷയമായി. പക്ഷെ ഒരു ഘട്ടത്തില്‍, സോഫിയ എന്ന പേരുള്ള യന്ത്ര വനിത കുറച്ച് നേരം മൗനം പാലിച്ചു. ചര്‍ച്ചയില്‍ താല്പപര്യം കുറഞ്ഞത് കൊണ്ടല്ല, ചില സാങ്കേതിക കാരണങ്ങളാണ് അതിന് പിന്നിലെന്ന് സംഘാടകര്‍ പിന്നീടു വ്യക്തമാക്കി.

ഹോങ്കോങ്ങ് ആസ്ഥാനമായുള്ള ഹാന്‍സണ്‍ റോബോട്ടിക്സ് എന്ന കമ്പനിയാണ് സോഫിയയെ വികസിപ്പിച്ചെടുത്തത്. ജന്മവര്‍ഷം: 2015. കൃത്രിമബുദ്ധി ഉപയോഗിച്ചു പെരുമാറുന്ന സോഫിയയെ, മനുഷ്യന്മാരുടെ മുഖഭാവങ്ങളും, ചലനരീതികളും, അനുകരിക്കാന്‍ സജ്ജമാക്കിയിട്ടുണ്ട്. സോഫിയക്ക് പൗരത്വം കൊടുക്കക വഴി, സൗദി അറേബ്യ റോബോട്ടിക്സില്‍ ചരിത്രം സ്രഷ്ടിച്ചു കഴിഞ്ഞു.

ഹോളിവുഡ് താരം ഓട്രേ ഹെപ്ബെനെ ഓര്‍മ്മിപ്പിക്കുന്ന സോഫിയ, മുംബൈയിലെ ചടങ്ങില്‍, തന്‍റെ സംസാരരീതി കൊണ്ട് സദസ്സിനെ കയ്യിലെടുത്തു.

ഇന്ത്യയില്‍ വന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍, സോഫിയയുടെ മറുപടി: “ഇന്ത്യ സന്ദര്‍ശിക്കണമെന്ന് എപ്പോഴും ആഗ്രഹിച്ചിരുന്നു. ഒരുപാട് കേട്ടിട്ടുണ്ട് ഇന്ത്യയെ പറ്റി; ഈ നാടിന്‍റെ ഊര്‍ജ്ജസ്വലമായ സംസ്കാരത്തെ പറ്റി, സമ്പ്രദായങ്ങളെ പറ്റി. ഇന്ത്യ സിലികോണ്‍ വാലിക്ക് ഒരുപാട് സംഭാവന ചെയ്തിട്ടുണ്ട്. ബഹിരാകാശ മേഖലയില്‍ ഇന്ത്യയുടെ മുന്നേറ്റം ആവേശം കൊള്ളിക്കുന്നതാണ്.”

സൗദിക്കാരിയായ സോഫിയക്ക് മധുരമായി സംസാരിക്കാന്‍ അറിയാം!


0 Comments

Sort by