ഇ​റാ​ൻ‌ പ്ര​ക്ഷോ​ഭ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 12 ആ​യി

News portal



മാ​​​​ധ്യ​​​​മ​​​​വി​​​​ല​​​​ക്കും യാ​​​​ത്രാ​​​​നി​​​​രോ​​​​ധ​​​​ന​​​​വും ഉ​​​​ള്ള​​​​തി​​​​നാ​​​​ൽ പ​​​​ല റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ​​​​ക്കും സ്ഥി​​​​രീ​​​​ക​​​​ര​​​​ണ​​​​മി​​​​ല്ല.


സ​​​​ർ​​​​ക്കാ​​​​ർ​​​​വി​​​​രു​​​​ദ്ധ പ്ര​​​​ക്ഷോ​​​​ഭം തു​​​​ട​​​​ർ​​​​ന്നാ​​​​ൽ ഉ​​​​രു​​​​ക്കു​​​​മു​​​​ഷ്‌ടി നേ​​​​രി​​​​ടേ​​​​ണ്ടി​​​​വ​​​​രു​​​​മെ​​​​ന്ന് ഇ​​​​റാ​​​​നി​​​​ലെ റ​​​​വ​​​​ലൂ​​​​ഷ​​​​ണ​​​​റി ഗാ​​​​ർ​​​​ഡ് ബ്രി​​​​ഗേ​​​​ഡി​​​​യ​​​​ർ ജ​​​​ന​​​​റ​​​​ൽ ഇ​​​​സ്മ​​​​യി​​​​ൽ കോ​​​​സ്‌​​​​വാ​​​​രി മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ല്കി.

വി​​​​ല​​​​ക്ക​​​​യ​​​​റ്റ​​​​ത്തി​​​​നും അ​​​​ഴി​​​​മ​​​​തി​​​​ക്കും എ​​​​തി​​​​രേ എ​​​​ന്ന പേ​​​​രി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന പ്ര​​​​ക്ഷോ​​​​ഭ​​​​ത്തി​​​​ൽ പൊ​​​​തു​​​​മു​​​​ത​​​​ൽ ന​​​​ശി​​​​പ്പി​​​​ക്കു​​​​ന്ന​​​​തും രാ​​​​ഷ്‌​​​​ട്രീ​​​​യ മു​​​​ദ്രാ​​​​വാ​​​​ക്യം ഉ​​​​യ​​​​ർ​​​​ത്തു​​​​ന്ന​​​​തും അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​വി​​​​ല്ലെ​​​​ന്നും ജ​​​​ന​​​​റ​​​​ൽ ഇ​​​​സ്മ​​​​യി​​​​ൽ കോ​​​​സ്‌​​​​വാ​​​​രി പ​​​​റ​​​​ഞ്ഞു. ‌

ഇ​​​​തി​​​​നി​​​​ടെ, ഇ​റാ​നി​ൽ സ​ർ​ക്കാ​ർ​വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ത്തി​ൽ 10 പേ​ർ കൊ​ല്ല​പ്പെ​ട്ടു. സാ​യു​ധ​രാ​യ പ്ര​തി​ഷേ​ധ​ക്കാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നും സൈ​നി​ക കേ​ന്ദ്ര​ങ്ങ​ളും പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തി​നി​ടെ​യാ​ണ് ആ​ള​പാ​യം ഉ​ണ്ടാ​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ലാ​ണ് 10 പേ​ർ മ​ര​ണ​പ്പെ​ട്ട​ത്. ഇ​തോ​ടെ സ​ർ​ക്കാ​ർ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 12 ആ​യി.

2009ൽ ​​​​മു​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ഹ​​​​മ്മ​​​​ദി നെ​​​​ജാ​​​​ദി​​​​ന്‍റെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പുവി​​​​ജ​​​​യ​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ളം പൊ​​​​ട്ടി​​​​പ്പു​​​​റ​​​​പ്പെ​​​​ട്ട ഗ്രീ​​​ൻ പ്ര​​​​ക്ഷോ​​​​ഭ​​​​ത്തി​​​​നു​​​​ശേ​​​​ഷം ഇ​​​​റാ​​​​നി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​മാ​​​​ണി​​​​തെ​​​​ന്നു വി​​​​ല​​​​യി​​​​രു​​​​ത്ത​​​​പ്പെ​​​​ടു​​​​ന്നു.

പ്ര​​​​ക​​​​ട​​​​ന​​​​ങ്ങ​​​​ളു​​​​ടെ വീ​​​​ഡി​​​​യോ​​​​ക​​​​ൾ സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ​​​​യി​​​​ൽ പ്ര​​​​ച​​രി​​​​ക്കാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​തോ​​ടെ മൊ​​​​ബൈ​​​​ൽ ഫോ​​​​ണി​​​​ലെ ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് സേ​​​​വ​​​​നം റ​​​​ദ്ദാ​​​​ക്കി​​​​യ​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ണ്ട്. മാ​​​​ധ്യ​​​​മ​​​​വി​​​​ല​​​​ക്കും യാ​​​​ത്രാ​​​​നി​​​​രോ​​​​ധ​​​​ന​​​​വും ഉ​​​​ള്ള​​​​തി​​​​നാ​​​​ൽ പ​​​​ല റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ​​​​ക്കും സ്ഥി​​​​രീ​​​​ക​​​​ര​​​​ണ​​​​മി​​​​ല്ല.


0 Comments

Sort by