യൂത്ത്ഫോറത്തിന്‌ ഖത്തര്‍ സാംസ്കാരിക മന്ത്രിയുടെ പുരസ്കാരം

News portal

news

യൂത്ത്ഫോറത്തിനുള്ള ഖത്തര്‍ സാംസ്കാരിക മന്ത്രിയുടെ ഉപഹാരം യൂത്ത്ഫോറം പ്രസിഡണ്ട് എസ്.എ. ഫിറോസ് ഏറ്റു വാങ്ങുന്നു.



യൂത്ത്ഫോറം നടത്തിവരുന്ന പ്രവര്‍ത്തങ്ങളെ മുന്‍ നിര്‍ത്തിയാണ്‌ ആദരിച്ചത്.


ഖത്തറിലെ മലയാളി യുവാക്കളുടെ കൂട്ടായ്മയായ യൂത്ത്ഫോറത്തെ ഖത്തര്‍ സാംസ്കാരിക മന്ത്രി സലാഹ് ബിന്‍ ഗാനിം അല്‍ അലി പുരസ്കാരം നല്‍കി ആദരിച്ചു.

ഖത്തർ ഉയർത്തിപ്പിടിക്കുന്ന മാനവിക മൂല്യങ്ങളും സാമൂഹിക സൗഹാർദവും സമാധാന സന്ദേശവും പരസ്പര ബഹുമാനത്തിന്റെയും സഹകരണത്തിന്റെയും സംസ്കാരവും കാത്തുസൂക്ഷിക്കുന്നതിലും വിവിധ സമൂഹങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതിലും യൂത്ത്ഫോറം നടത്തിവരുന്ന പ്രവര്‍ത്തങ്ങളെ മുന്‍ നിര്‍ത്തിയാണ്‌ ആദരിച്ചത്.

2012-ല്‍ രൂപീകരിച്ച ദോഹ മതാന്തര സംവാദ കേന്ദ്രം (ഡി.ഐ.സി.ഐ.ഡി), ഖത്തര്‍ ചാരിറ്റി തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങളുമായി സഹകരിച്ച് ഖത്തറിലെ കലാ-കായിക സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ നടത്തി ഇതിനോടകം തന്നെ ശ്രദ്ധയാകർഷിക്കാൻ യൂത്ത്ഫോറത്തിന് സാധിച്ചിട്ടുണ്ട്.

പ്രവാസി യുവാക്കളെ പ്രത്യേകമായി ലക്ഷ്യം വച്ച് കൊണ്ട് അവരുടെ കര്‍മ്മ ശേഷിയും സര്‍ഗ്ഗശേഷിയും ക്രിയാത്മകമായി ഉപയോഗപ്പെടുത്തി രാജ്യ നന്മയ്ക്കും സാമൂഹിക സേവന രംഗത്തും വിനിയോഗിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

യൂത്ത്ഫോറത്തിന്‌ ഖത്തര്‍ സാംസ്കാരിക മന്ത്രിയുടെ പുരസ്കാരംവിഭാഗീയതക്കും അസഹിഷ്ണുതയ്ക്കുമെതിരെ ഡി.ഐ.സി.ഐ.ഡി. യുടെ സഹകരണത്തോടെ സംഘടിപ്പിച്ച കലാ-സാംസ്കാരിക പ്രതിരോധം യൂത്ത് ലൈവ്, വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ തെരഞ്ഞെടുത്ത് ആദരിച്ച യൂത്ത് ഐക്കണ്‍ അവാര്‍ഡ്, ഖത്തര്‍ ചാരിറ്റിയുടെ സഹകരണത്തോടെ സ്നേഹത്തിനും സഹവര്‍ത്തിത്തതിനുമായി സംഘടിപ്പിച്ച ദോഹ റമദാന്‍ മീറ്റ്, അയൽ രഷ്ട്രങ്ങള്‍ ഖത്തറിനു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ ഇന്ത്യന്‍ സമൂഹത്തെ അണി നിരത്തി ഖത്തറിനും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് ബ്രിഡ്ജ് ഖത്തറിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച 'ഖത്തര്‍ ഞങ്ങളുടെ രണ്ടാം വീട്' ഇന്തോ - അറബ് ഫ്യൂഷന്‍ ഷോ തുടങ്ങിയ 5 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തിയാണ്‌ യൂത്ത്ഫോറത്തെ സാംസ്കാരിക മന്ത്രി പുരസ്കാരം നല്‍കി ആദരിച്ചത്.

ഖത്തർദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുഹൈലിലെ നോര്‍ത്ത് അറ്റ്‌ലാറ്റിക് കോളജിലെ ഡോ: ലത്തീഫ ഇബ്രാഹീം അല്‍ ഹൂത്തി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വച്ച് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. ഡി.ഐ. സി.ഡി ഡയറകടര്‍ ബോര്‍ഡ് അംഗവും ഖത്തര്‍ ചാരിറ്റി എക്സിക്യൂട്ടീവ് ഡയറകറ്ററുമായ ഡോ: മുഹമ്മദ് അല്‍ ഗാമിദി പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത്ഫോറം പ്രസിഡണ്ട് എസ്.എ. ഫിറോസ്, ബ്രിഡ്ജ് ഖത്തര്‍ ചെയര്‍മാന്‍ സലീല്‍ ഇബ്രാഹീം എന്നിവര്‍ക്കുള്ള സാംസ്കാരിക മന്ത്രിയുടെ പ്രശസ്തി പത്രങ്ങവും ഫലകങ്ങളും ഖത്തര്‍ സാംസ്കാരിക മന്ത്രാലയത്തിനു കീഴിലെ നാഷണല്‍ തിയേറ്റര്‍ ഡയറക്ടര്‍ സലാഹ് അല്‍ മുല്ല കൈമാറി.

ഖത്തര്‍ നാഷണല്‍ തിയേറ്റര്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ യൂസഫ് അല്‍ ഹറമി, യൂത്ത് ഫോറം ഭാരവാഹികളായ ബിലാല്‍ ഹരിപ്പാട്, അസ്‌ലം ഈരാറ്റുപേട്ട, മുനീര്‍ ജലാലുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


0 Comments

Sort by