മൈദർ ഹെൽത്ത് സെന്റർ ഉടൻ പ്രവർത്തനം ആരംഭിക്കും

News portal



പുതുതായി തുടങ്ങുന്ന ആരോഗ്യ കേന്ദ്രം രാജ്യത്തെ മാത്രമല്ല , മേഖലയിലെ തന്നെ ഏറ്റവും ആധുനിക സൗകര്യമുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രം ആയാണ് ആരംഭിക്കുന്നത്.


മൈദർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ രോഗികളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചതായി പ്രൈമറി ഹെൽത് കെയർ ഡിപ്പാർട്മെൻഡ് അറിയിച്ചതായി പ്രാദേശിക അറബി പത്രം റിപ്പോർ ചെയ്തു .

നാലുമാസത്തിനുളിൽ തുറന്നു പ്രവർത്തനം ആരംഭിക്കാൻ പോകുന്ന മൈദർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മൈദർ 55 , അബൂ സിദ്ര, റൗദത്തു അബുൽ ഹൈറാൻ, മീറാദ്, സൈലിയ എന്നീ പ്രദേശവാസികൾക്കായിരിക്കും ചികിത്സാ സൗകര്യം ലഭ്യമാവുക.

നിലവിലെ അബൂ നഖ്‌ല, റയ്യാൻ എന്നിവിടങ്ങളിലെ ഹെൽത്ത് സെന്ററുകളിലെ രോഗികളുടെ ഫയലുകൾക്കൊപ്പം അബൂ ബക്കർ സിദ്ധീഖ് ഹെൽത് സെന്ററിലെ രോഗികളുടെ ഫയലുകൾ കൂടി പുതുതായി പ്രവർത്തനം ആരംഭിക്കുന്ന മൈദർ ഹെൽത്ത് സെന്ററിലേക്കു മാറ്റുന്നതാണ് എന്ന് ഔദ്യോഗിക വൃത്തങ്ങൾ ഇന്നലെ ഇറക്കിയ പത്ര കുറിപ്പിൽ അറിയിച്ചു.

രോഗികൾക്ക് അവരുടെ ഫയലുകളുട കൂടുതൽ വിവരങ്ങൾ ലഭിക്കാൻ മൈദർ ഹെൽത്ത് സെൻഡർ വെബ് സൈറ്റ് വഴി സാധിക്കുമെന്നും അല്ലാത്തവർക്ക് നേരിട്ട് ചെന്ന് വിവരങ്ങൾ അന്വേഷിക്കാം എന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

മൈദറിൽ പുതുതായി തുടങ്ങുന്ന ഈ പ്രാഥമിക ആരോഗ്യ കേന്ദ്രം രാജ്യത്തെ മാത്രമല്ല , മേഖലയിലെ തന്നെ ഏറ്റവും ആധുനിക സൗകര്യമുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രം ആയാണ് ആരംഭിക്കുന്നത് എന്നും വക്താവ് പറഞ്ഞു.

രോഗികൾക്ക് സമ്പൂർണ ചികിത്സ ലഭിക്കുന്ന ആരോഗ്യ കേന്ദ്രമായിരിക്കും ഇതെന്നും ദന്ത രോഗ വിഭാഗം,വാക്സിനേഷൻ ക്ലിനിക്, പകർച്ചവ്യാധി പ്രതിരോധ ക്ലിനിക്, പ്രസവ പ്രസവാനന്തര ചികിത്സാ വിഭാഗം,ശിശുരോഗ വിഭാഗം, വനിതകൾക്കായുള്ള പ്രത്യേക ക്ലിനിക്, പുകവലി വിമുക്തി ക്ലിനിക്, മെഡിക്കൽ കമ്മീഷനു കീഴിലെ വൈദ്യപരിശോധന വിഭാഗം എന്നിവക്ക് പുറമെ ബൃഹത്തായ മെഡിക്കൽ ഷോപ്, എക്സ്റേ വിഭാഗം,ഫിസിയോ തെറാപ്പി സെന്റർ, മസാജ് സെന്റർ, സോനാ ബാത്, എന്നിവക്കും ഇവിടെ പ്രത്യേകം സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ഇതിനെല്ലാം പുറമെ സ്തനാർബുദ പരിശോധന, കുടൽ കാൻസർ പരിശോധന എന്നിവക്കായി വിപുലമായ സൗകര്യങ്ങളും ഇ. എൻ ടി, ത്വക്കു രോഗ വിഭാഗം, നേത്ര രോഗ വിഭാഗം, ഗർഭിണികളുടെ ആരോഗ്യ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന പ്രത്യേക വിഭാഗം എന്നിവയും ഇവിടെ ഉണ്ടായിരിക്കും.ഇക്കാര്യങ്ങളെ കുറിച്ച വിവരങ്ങൾ അടങ്ങുന്ന എസ്. എം. എസുകൾ ഇന്ന് മുതൽ പ്രദേശ വാസികൾക്ക് ലഭിക്കുമെന്ന് ആരോഗ്യ കേന്ദ്രം അറിയിച്ചു.


0 Comments

Sort by