വെള്ളത്തിനടയിൽ ഒരു വിവാഹം

News portal



ചിലവ് കുറക്കാനും അല്പം സാഹസികതക്കുംവേണ്ടി ചടങ്ങ് വെള്ളത്തിനടിയിലേക്ക് മാറ്റുകയായിരുന്നു.


ബ്രിട്ടീഷുകാരനായ ആര്‍മി ഓഫീസറും മുങ്ങല്‍ പരിശീലകയായിരുന്ന അമേരിക്കന്‍ വനിതയും തങ്ങളുടെ വിവാഹം വെള്ളത്തിനടിയില്‍വെച്ച് നടത്തി.

തോമസ് മോള്‍ഡും സാന്ദ്രഹൈഡും അമേരിക്കയില്‍വെച്ചാണ് ഈ അപൂര്‍വവിവാഹം നടത്തിയത്.

വെള്ളത്തിനടിയില്‍വെച്ചാണ് ഇരുവരും വിവാഹ പ്രതിജ്ഞ കൈമാറിയത്. വെള്ളത്തിനടിയില്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ചില സുഹൃത്തുക്കളും ഉണ്ടായിരുന്നു. 'Just married Sandra-Tom ' എന്ന ബാനറും വെള്ളത്തിനടിയില്‍ പ്രദര്‍ശിപ്പിച്ചു.

ആദ്യം പള്ളിയില്‍വെച്ച് വിവാഹം കഴിക്കാമെന്ന് ഇരുവരും കരുതിയിരുന്നെങ്കിലും പിന്നീട് ചിലവ് കുറക്കാനും അല്പം സാഹസികതക്കുംവേണ്ടി ചടങ്ങ് വെള്ളത്തിനടിയിലേക്ക് മാറ്റുകയായിരുന്നു.

നാല് വര്‍ഷമായി ഇരുവരും ഒന്നിച്ചാണ് ജീവിക്കുന്നത്. ആര്‍മിയില്‍ ജോലി ചെയ്യുമ്പോള്‍ 2013 ല്‍ അമേരിക്ക സന്ദര്‍ശിച്ചപ്പോഴാണ് തോമസ് മുങ്ങല്‍ പരിശീലകയായ സാന്ദ്രയെ പരിചയപ്പെടുന്നത്.


0 Comments

Sort by