ഉറ്റ സുഹൃത്തുക്കൾ അറുപതാം വയസ്സിൽ സഹോദരൻമാരായി

News portal



തങ്ങളുടെ പൂര്‍വപിതാക്കന്മാരെ കണ്ടെത്താന്‍ ഇരുവരും വെവ്വേറെ ഡി.എന്‍.എ. പരിശോധന നടത്തുകയായിരുന്നു


പ്രൈമറി സ്‌കൂളില്‍ ഒന്നിച്ച് ഫുഡ്‌ബോള്‍ കളിച്ച് പിന്നീട് അടുത്ത അറുപത് വര്‍ഷം ഉറ്റ സുഹൃത്തുക്കളായി ജീവിച്ച രണ്ട് പേര്‍ അവസാനം തങ്ങള്‍ സഹോദരങ്ങളാണെന്ന അത്ഭുതകരമായ സത്യം തിരിച്ചറിഞ്ഞു.

അമേരിക്കയിലെ ഹവായ് സ്വദേശികളായ അലന്‍ റോബിന്‍സണും വാള്‍ട്ടര്‍ മെക്ഫര്‍ലനുമാണ് കോരിത്തരിപ്പിച്ച ഈ സത്യം കണ്ടെത്തിയത്. തങ്ങളുടെ പൂര്‍വപിതാക്കന്മാരെ കണ്ടെത്താന്‍ ഇരുവരും വെവ്വേറെ ഡി.എന്‍.എ. പരിശോധന നടത്തുകയായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും തങ്ങളുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമം വിഫലമായപ്പോഴാണ് ഇരുവരും ഡി.എന്‍.എ. ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചത്. ശേഷം തങ്ങള്‍ ഒരേ അമ്മയുടെ മക്കളാണെന്ന് അവര്‍ തിരിച്ചറിഞ്ഞു.

തങ്ങള്‍ ബന്ധുക്കളാകാമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്ന് റോബിന്‍സണ്‍ പറഞ്ഞു.

''പക്ഷേ ചിലപ്പോഴൊക്കെ ഞാന്‍ അങ്ങനെ ചിന്തിക്കാറുണ്ടായിരുന്നു- എനിക്ക് റോബിന്‍സണുമായി ശരീര സാദൃശ്യമുണ്ടായിരുന്നു," വാള്‍ട്ടര്‍ പറഞ്ഞു.

സഹോദരന്മാരായി റിട്ടയര്‍മെന്റ് കാലത്ത് ഒന്നിച്ച് ജീവിക്കാനാണ് ഇരുവരും തീരുമാനിച്ചിട്ടുള്ളത്.


0 Comments

Sort by