ട്രംപ് പ്രസിഡണ്ട് പദവി ബിസിനസിന് വേണ്ടി ദുരുപയോഗപ്പെടുത്തുന്നുവെന്ന് ആരോപണം

News portal



അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രസിഡണ്ട് എല്ലാ ധാര്‍മിക മൂല്യങ്ങളെയും കാറ്റില്‍ പറത്തി സ്വന്തം പദവി ദുരുപയോഗം ചെയ്യുന്നത്.


പ്രസിഡണ്ട് ആയതിനുശേഷം താന്‍ ബിസിനസ്സില്‍ നിന്നും മാറിനില്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം കള്ളമെന്ന് റിപ്പോര്‍ട്ടുകള്‍.

പ്രസിഡണ്ട് പദവി തന്റെ ബിസിനസ്സ് സാമ്രാജ്യം വളര്‍ത്താന്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യയുണ്ടെന്ന വസ്തുതതയും ധാര്‍മികവും നിയമപരവുമായ മറ്റു പ്രശ്‌നങ്ങളും കണക്കിലെടുത്തു, പ്രചരണ കാലത്തും പ്രസിഡണ്ട് ആയിരുന്ന ശേഷവും താന്‍ ബിസിനസ്സില്‍നുന്നും മാറി നില്‍ക്കുമെന്നും ചുമതലകള്‍ മക്കളെ ഏല്‍പിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.

എന്നാല്‍ തന്റെ കമ്പനിയായ ട്രംപ് ഹോട്ടലിന്റെ നടത്തിപ്പില്‍ അദ്ദേഹത്തിന് ഇപ്പോഴും പങ്കുണ്ടെന്ന് ഒരു ഹോട്ടല്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റെവന്യൂ ഡയറക്ടറായ ജെം ചീഹും പ്രസിഡണ്ടുമായുള്ള ഒരു കൂടിക്കാഴ്ചക്കുശേഷം അയച്ച ഒരു ഇ-മെയില്‍ പുറത്തായതോടെയാണ് സത്യം പുറത്ത് വന്നത്.

"കമ്പനിയുടെ ചുമതല അദ്ദേഹം മക്കളെ ഏല്‍പിച്ചുവെന്നാണ് പൊതുവെയുള്ള ധാരണ. പക്ഷേ, അദ്ദേഹം ഇപ്പോഴും കമ്പനികാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. രാഷ്ട്രീയമായി ഞാന്‍ ഇടതുപക്ഷ അനുഭാവിയാണ്. അതുകൊണ്ട് തന്നെ ഇവിടെ ജോലി ചെയ്യുക എന്നത് എനിക്ക് ഒരു ഭീഷണിയാണ്.പക്ഷേ, എല്ലാം ബിസിനസിന്റെ ഭാഗം, '' ജെംചി എഴുതി.

പ്രസിഡണ്ടായി അധികാരമേറ്റ ശേഷം ട്രംപിന്റെ ഹോട്ടല്‍ വൈറ്റ് ഹൗസിന്റെ ഒരു ഭാഗമായി മാറിയിരിക്കുയാണ്. മാത്രമല്ല, ഹോട്ടലിന്റെ ബിസിനസ്സും വര്‍ദ്ധിച്ചു.

അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രസിഡണ്ട് എല്ലാ ധാര്‍മിക മൂല്യങ്ങളെയും കാറ്റില്‍ പറത്തി സ്വന്തം പദവി സ്വാര്‍ത്ഥ താല്‍പര്യത്തിനായി ദുരുപയോഗം ചെയ്യുന്നത്. പ്രസിഡണ്ടായ ശേഷം ജിമ്മികാര്‍ട്ടര്‍ തന്റെ ഫാം ഒരു ട്രസ്റ്റിനെ ഏല്‍പിക്കുകയായിരുന്നു.


0 Comments

Sort by