ഇറാന്‍ പ്രക്ഷോഭം: എണ്ണവിലയിൽ റിക്കോര്‍ഡ് ഉയർച്ച

News portal




എണ്ണ വില 2015 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന റിക്കോര്‍ഡില്‍.

ചൊവ്വാഴ്ച ബ്രന്റ് ക്രൂഡിന്റെ വില ബാരലിന് 67 ഡോളറായി ഉയര്‍ന്നു. മാത്രമല്ല 2014 ജനുവരിക്ക് ശേഷം ഇതാദ്യമായാണ് ഒരു പുതുവര്‍ഷത്തില്‍ വില ബാരലിന് 60 ഡോളറിന് മുകളില്‍ ഉയരുന്നത്.

ഇറാനില്‍ ഗവണ്‍മെന്റിന് നേരെയുള്ള പ്രക്ഷോഭവും റഷ്യക്കും ഒപെക് രാജ്യങ്ങളും എണ്ണ ഉത്പാദനം വെട്ടിക്കുറച്ചതുമാണ് വില ഉയരാനുള്ള കാരണം.

എണ്ണ വില വര്‍ധനവ് എല്ലാ ഗള്‍ഫ് രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥക്ക് പുത്തനുണര്‍വ് നല്‍കും.

ചൈനയില്‍ എണ്ണയുടെ ആവശ്യം വര്‍ധിച്ചതും വില വര്‍ധനവിന് കാരണമായിട്ടുണ്ട്. അതേ സമയം വിലവര്‍ധനവ് ഇന്ത്യപോലെയുള്ള എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കും.


0 Comments

Sort by