തുർക്കി ഉൽപന്നങ്ങൾ ഇനി ഖത്തറിൽ ഓൺലൈനിൽ ലഭിക്കും

News portal



ഡെലിവറി ചാര്‍ജായി 50 റിയാല്‍ മാത്രം ഈടാക്കും.


തുര്‍ക്കിഷ് സൂഖ് (www.turkishsouq.qa) എന്ന പേരില്‍ ഖത്തര്‍ പോസ്റ്റല്‍ സര്‍വീസസ് കമ്പനി (ഖത്തര്‍ പോസ്റ്റ്) പുതിയ സംരംഭം ആരംഭിച്ചു.

ഖത്തര്‍ ഗതാഗത വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി ജാസിം സെയ്ഫ് അഹ്മദ് അല്‍ സുലൈതിയും ഖത്തറിലെ തുര്‍ക്കി അമ്പാസിഡര്‍ ഫ്രിക്കട്ട് ഓസറും പങ്കെടുത്ത ദോഹയിലെ ചടങ്ങിലാണ് ഇകൊമേഴ്‌സ് ഫ്ളാറ്റ്ഫോം ഉദ്ഘാടനം ചെയ്തത്.

പുതിയ പോര്‍ട്ടലിലൂടെ വസ്ത്രങ്ങള്‍, പാദരക്ഷകള്‍, വാഹന സ്‌പെയര്‍ പാര്‍ട്‌സുകള്‍ തുടങ്ങി അമ്പത് ലക്ഷം തുര്‍ക്കി ഉത്പന്നങ്ങള്‍ ഖത്തറിലുള്ളവര്‍ക്ക് ലഭ്യമാകും. ഡെലിവറി ചാര്‍ജായി 50 റിയാല്‍ മാത്രം ഈടാക്കും.

''ഖത്തറില്‍ ഇകൊമേഴ്‌സില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ളതാണ് ഈ സംരംഭം, '' അല്‍ സുലൈതി പറഞ്ഞു.

50 ലക്ഷത്തോളം തുര്‍ക്കി ഉദ്പന്നങ്ങള്‍ ഇനി ഈകൊമേഴ്‌സിലൂടെ ഖത്തറില്‍ ലഭ്യമാവും.


0 Comments

Sort by