ചേലാകര്‍മത്തിനുള്ള ട്രൈനിംഗ് കിറ്റ് ആമസോണ്‍ പിന്‍വലിച്ചു

News portal

news



സുന്നത്ത് കര്‍മം നടത്താനുള്ള ട്രൈനിംഗ് കിറ്റ് 32,000 മുതല്‍ 40,000 രൂപക്കാണ് ആമസോണ്‍ വിറ്റിരുന്നത്.


സുന്നത്ത് കര്‍മം (പുരുഷ ചേലാകർമം) നിര്‍വഹിക്കാന്‍ പൊതുജനങ്ങള്‍ക്ക് ട്രൈനിംഗ് നല്‍കുന്ന കിറ്റ് ആമസോണ്‍ അതിന്റെ ബ്രിട്ടീഷ് വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്തു.

കുട്ടികളില്‍ സുന്നത്ത് കര്‍മം നടത്താനുള്ള ട്രൈനിംഗ് കിറ്റ് 32,000 മുതല്‍ 40,000 രൂപക്കാണ് ആമസോണ്‍ വിറ്റിരുന്നത്. ഒറിജിനലാണെന്ന് തോന്നിക്കുന്ന കുട്ടികളുടെ ലിംഗത്തിന്റെ 'സാമ്പിളും' കത്രികയും കത്തിയും അടങ്ങുന്നതായിരുന്നു കിറ്റ്. നേഷനല്‍ സെക്യുലര്‍ സൊസൈറ്റി എന്ന സംഘടനയുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് കിറ്റ് പിന്‍വലിച്ചത്.

''സുന്നത്ത് കര്‍മം ബ്രിട്ടനില്‍ പൂര്‍ണമായും നിയമവിധേയമായിട്ടല്ല നടക്കുന്നത്. ആരോഗ്യമേഖലയില്‍ പരിചയമില്ലാത്ത ആളുകള്‍ കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കാവുന്ന രീതിയില്‍ ഈ കിറ്റ് ദുരുപയോഗം ചെയ്യുമെന്ന് ഞങ്ങള്‍ ഭയക്കുന്നു,'' നേഷനല്‍ സെക്യുലര്‍ സൊസൈറ്റി ചെയര്‍മാന്‍ ഡോ. ആന്റണി ലെമ്പര്‍ട്ട് പറഞ്ഞു.

അതേ സമയം ഇത്തരം കിറ്റുകള്‍ ആമസോണിന്റെ അമേരിക്കന്‍ വെബ്‌സൈറ്റില്‍ ഇപ്പോഴും ലഭ്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വ്യത്യസ്ത നിറങ്ങളില്‍ ലഭ്യമായ കിറ്റ് ആമസോണ്‍ പരിചയപ്പെടുത്തുന്നത് ഇങ്ങനെ: ''മൃദുലമായ, ഒറിജിനലിനെപോലെ തോന്നിക്കുന്ന മെറ്റീരിയല്‍ കൊണ്ടുണ്ടാക്കിയത്.''

മുസ്ലിംകളും ജൂതന്മാരുമാണ് ഒരു മതാചാരം എന്ന നിലയിൽ ചേലാകര്‍മം നിര്‍വഹിക്കുന്നത്.


0 Comments

Sort by