കലാപ്രതിഭകളുടെ കൂട്ടായ്മയായ സീസൺസ് ലോഞ്ച് ചെയ്തു

News portal

news



ഏഷ്യൻ ടൌണിലെ റിക്രിയേഷന്‍ ക്ലബില്‍ വെച്ച് ലോഞ്ചിംഗ് നടത്തി.


ഖത്തറിലെ കലാ സംസ്കാരികവേദികളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഒരു കൂട്ടം കലാപ്രതിഭകളുടെ കൂട്ടായ്മയായ സീസൺസ്, ഏഷ്യൻ ടൌണിലെ റിക്രിയേഷന്‍ ക്ലബില്‍ വെച്ച് അതിന്‍റെ ലോഞ്ചിംഗ് നടത്തി.

വിവിധതരം നൃത്തരൂപങ്ങള്‍, പാട്ടുകള്‍, മിമിക്രി, മറ്റ് കലാപരിപാടികള്‍ എന്നിവയ്ക്കൊപ്പം സീസൺസിന്‍റെ നാടന്‍ പാട്ട് വിഭാഗമായ ''കൈതോല'' യുടെ വ്യത്യസ്തമായ നാടന്‍ പാട്ടുകള്‍, ദോഹ ബട്ടര്‍ഫ്ലൈസിന്‍റെ ഒപ്പന തുടങ്ങി വര്‍ണാഭമായ കലാ പരിപാടികള്‍ അരങ്ങേറി.

ഖത്തറിലെ മലയാളികളുടെ എല്ലാതരം ആഘോഷങ്ങളും കലാ സാംസ്കാരിക ചടങ്ങുകളും ഏറ്റെടുത്ത് നടത്താൻ സജ്ജരാണ് സീസൺസ് എന്ന് അതിന്റെ സംഘാടകർ അറിയിച്ചു.


0 Comments

Sort by