ഉപരോധ കെടുതികൾ: നഷ്ടപരിഹാര സമിതിക്കുമുന്നിൽ 4,000 പരാതികൾ

News portal



ഖത്തറിൽ ഉള്ള 340 കമ്പനികൾ ഉപരോധം മൂലം വമ്പിച്ച സാമ്പത്തിക നഷ്ടം നേരിട്ടതായി സമിതിക്കു മുന്നിൽ പരാതി.


രാജ്യത്തിനു മേൽ അടിച്ചേല്പിക്കപ്പെട്ട അന്യായമായ ഉപരോധത്തെ തുടർന്ന് നഷ്ടങ്ങളും ദുരിതങ്ങളും സംഭവിച്ച ആളുകളിൽ നിന്നും നാലായിരത്തോളം പരാതികൾ ലഭിച്ചതായി നഷ്ടപരിഹാര കമ്മിറ്റി വക്താവിനെ ഉദ്ധരിച്ചുകൊണ്ട് പ്രാദേശിക അറബിപത്രം റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ജൂലൈ 9 മുതൽ പ്രവർത്തനം തുടങ്ങിയ കമ്മിറ്റിക്ക് മുന്നിൽ 2017 ഡിസംബർ മാസം അവസാനം വരെ ലഭിച്ച പരാതികളുടെ എണ്ണമാണ് ഇത്. സ്വദേശികളും വിദേശികളുമായ ആളുകൾ ഈ പരാതിക്കാരിൽ ഉണ്ട്. ഇത്തരത്തിൽ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ ആധികാരിക രേഖകൾ സഹിതം ശേഖരിച് വിശദമായ ഡാറ്റബാങ്ക് ഉണ്ടാക്കുകയാണ് സമിതി ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്.

സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലെ പൗരൻമാരുമായി ഖത്തരി കുടുംബങ്ങൾക്ക് കുടുംബ വിവാഹ ബന്ധങ്ങൾ നിലവിലുണ്ട്. കര വ്യോമ അതിർത്തികൾ അടച്ചതിനാൽ പരസ്പരം സന്ദർശിക്കാൻ കഴിയാതെ ഇവർ ദുരിതം നേരിടുകയാണ്.

ലഭ്യമായ 376 പരാതികൾ പ്രോപ്പർട്ടികളുമായി ബന്ധപ്പെട്ടതാണ്. ഖത്തർ പൗരന്മാർക്ക് ഉപരോധ രാജ്യങ്ങളിൽ ഉള്ള അവരുടെ കെട്ടിടങ്ങൾ, വ്യവസായ വാണിജ്യ സ്ഥാപനങ്ങൾ എന്നിവയുടെ നടത്തിപ്പും സംരക്ഷണത്തിനും സാധിക്കാത്തതിനാൽ സംഭവിച്ച നഷ്ടങ്ങളാണ് ഈ പരാതികളുടെ ഉള്ളടക്കം.

സ്വന്തം സ്ഥാപനങ്ങൾ സന്ദർശിക്കാനോ കച്ചവടങ്ങൾ നിയന്ത്രിക്കുവാനോ സാധിക്കാതെ വമ്പിച്ച തുകകളാണ് ഇവരിൽ പലർക്കും നഷ്ടം സംഭവിച്ചത് എന്നും റിപ്പോർട് പറയുന്നു.

ജി സി സി രാജ്യങ്ങളിലെ പൗരന്മാർക്ക് ജി സി സിയിൽ എവിടെയും സ്വത്തുക്കളും വാണിജ്യ വ്യവസായങ്ങളും സ്വന്തമാക്കാൻ നിലവിലെ നിയമങ്ങൾ അനുവദിക്കുന്നുണ്ട്.

പലരുടെയും കെട്ടിട നിർമാണങ്ങൾ പാതി വഴിയിൽ വെച്ച് നിന്ന് പോയിരിക്കുന്നു.പലതും പണി പൂർത്തിയാക്കി വാടകക്കാർക്കോ മറ്റോ കൈമാറ്റം ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയിലുമാണ്. ഖത്തരി പൗരന്മാരുടെ ഇത്തരം പ്രശ്നങ്ങൾ ഗൗരവത്തോടെ പഠിച്ചു വരികയാണ് എന്നും സമിതി വ്യക്തമാക്കി.

ഉപരോധ രാജ്യങ്ങളിലെ സർവ്വകലാ ശാലകളിൽ പഠിക്കുന്ന ഖത്തർ വിദ്യർത്ഥികളുടെ പ്രശ്നമാണ് മറ്റൊന്ന്. ഈജിപ്ത്, യൂ എ ഈ എന്നിവിടങ്ങളിലെ സർവകലാശാലകളിൽ പഠിക്കുന്ന ഖത്തർ വിദ്യാർത്ഥികളുടെ പഠനം മുടങ്ങിയിരിക്കുകയാണെന്നു സമിതി കണ്ടെത്തി. ഇവരുടെ അഡ്മിഷൻ പോലും അതികൃതർ റദ്ദ് ചയ്തു കഴിഞ്ഞിരിക്കുന്നു.ഇത്തരത്തിൽ ദുരിതം അനുഭവിക്കുന്ന 303 വിദ്യാർത്ഥികളാണ് സമിതിക്കു മുന്നിൽ പരാതിപ്പെട്ടിരിക്കുന്നതു.

ഖത്തറിൽ ഉള്ള 340 കമ്പനികൾ ഉപരോധം മൂലം വമ്പിച്ച സാമ്പത്തിക നഷ്ടം നേരിട്ടതായി സമിതിക്കു മുന്നിൽ പരാതി ലഭിച്ചതായും വക്താവ് പറഞ്ഞു.

ഖത്തറിലെ പദ്ധതികളും ഉപരോധം മൂലം പ്രതിസന്ധതി നേരിടുന്നതായും നിരവധി പരാതികൾ സമിതിക്കു മുന്നിൽ വന്നിട്ടുണ്ട്. പലരുടെയും ചരക്കുകൾ ഉപരോധ രാജ്യങ്ങളിലെ അതിർത്തികളിൽ കുടുങ്ങി കിടക്കുന്നു. ദുബൈ , ഫുജൈറ പോർട്ടുകളിൽ നിരവധി ചരക്കുകളാണ് ഇങ്ങനെ കുടുങ്ങികിടക്കുന്നത്.

ഉപരോധ രാജ്യങ്ങളിൽ കാലികൾ ഉള്ള സ്വദേശികളിൽ നിന്നും 997 പരാതികളാണ് ലഭിച്ചത്. ഇവർക്ക് കാലികളെ രാജ്യത്തേക്ക് കൊണ്ട് വരാനോ വില്പന നടത്താനോ പറ്റാത്ത അവസ്ഥയും ഉള്ളതായി പരാതികളിൽ പറയുന്നു.


0 Comments

Sort by