ഖത്തർ മലയാളിമോംസിന്റെ പുതുവൽസരാഘോഷം

News portal

news



അമ്മമാരുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും പുഡ്ഡിംഗ് മത്സരവും നടന്നു.


മാമലകള്‍ക്കപ്പുറത്തെ മലയാള നാടിന്റെ ഒരുമയും തനിമയും നിറഞ്ഞ ആഘോഷവേദിയൊരുക്കി മലയാളികളായ അമ്മമാരും.

ഖത്തറിലെ മലയാളി അമ്മമാരുടെ ഏറ്റവും വലിയ ഫേസ്ബുക് കൂട്ടായ്മ ആയ 'ഖത്തര്‍ മലയാളി മോംസ്' ആണ് ഖത്തര്‍ ദേശീയ ദിനം, ക്രിസ്തുമസ്, പുതുവത്സരം സംയുക്തമായി ആഘോഷിച്ചത്.

ഷാലിമാര്‍ ദര്‍ബാര്‍ റസ്റ്റ്‌റന്റില്‍ വെച്ച് സംഘടിപ്പിച്ച പരിപാടിയില്‍ അമ്മമാരുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും പുഡ്ഡിംഗ് മത്സരവും നടന്നു.

മുഖ്യതിഥിതികളായി റേഡിയോ മലയാളം 98.6 ലെ റേഡിയോ ജോക്കികളായ ഷിഫിന്‍, സരിത എന്നിവര്‍ പങ്കെടുത്തു. പുഡ്ഡിംഗ് മത്സരങ്ങള്‍ക്ക് ഷഹന ഇല്‍യാസ്, ഫൗസിയ അബ്ദുല്‍ മനാഫ് എന്നിവര്‍ വിധി കര്‍ത്താക്കളായി.

ഒന്നാം സമ്മാനം നേടിയ ആരിഫ സുബി , രണ്ടാം സമ്മാനം നേടിയ ഷാജിതാ ഷംസ്, മൂന്നാം സ്ഥാനം നേടിയ മഗ്‌ന നാസര്‍ എന്നിവരെ അനുമോദിച്ചു .


0 Comments

Sort by