'ഇങ്ങള് കേട്ടതല്ല നമ്മളെ കണ്ണൂർ': ക്യാമ്പയിന് തുടക്കമായി

News portal

news



'ഇങ്ങള് കേട്ടതല്ല നമ്മളെ കണ്ണൂർ' എന്ന തലക്കെട്ടിൽ കണ്ണൂർ ജില്ലാ കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന ക്യാമ്പയിന് തുടക്കമായി.


രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരിൽ ദുഷ്‌പേര് സമ്പാദിച്ച കണ്ണൂരിൻറെ സ്നേഹത്തിന്റെയും സൗഹാര്ദത്തിന്റെയും യഥാർത്ഥ പാരമ്പര്യം ലോകത്തിന്റെ മുമ്പിൽ അനാവരണം ചെയ്യുകയാണ് ക്യാമ്പയിന്റെ ലക്‌ഷ്യം.

ജനുവരി വരെ നീണ്ടു നിൽക്കുന്ന ക്യാമ്പയിന്റെ ഭാഗമായി പ്രബന്ധ മത്സരം, കഥ, കവിത മത്സരം, പാചക മത്സരം, കുട്ടികൾക്കുള്ള മത്സരങ്ങൾ തുടങ്ങിയ വിപുലമായ പരിപാടികൾ നടക്കും.


0 Comments

Sort by