പ്രവാസിക്കൊരു വീട്: താനൂർ മണ്ഡലം കെ എം സി സിയുടെ പദ്ധതി ഉത്ഘാടനം ചെയ്തു

News portal

news



താനൂർ മണ്ഡത്തിലെ തെരഞ്ഞടുത്ത കെ എം സി സി പ്രവർത്തകർ ആയിരിക്കും പരിപാടിയുടെ ഗുണഭോക്താൾ.


ഖത്തർ കെ എം സി സി താനൂർ മണ്ഡലം കമ്മറ്റിയുടെ വീടില്ലാത്ത സഹപ്രവർത്തകർക്ക് വീട് വെച്ച് കൊടുക്കുന്ന പദ്ധതിയുടെ ഉത്ഘാടനം കെ എം സി സി പ്രസിഡന്റ് എസ് എ എം ബഷീർ നിർവഹിച്ചു.

വര്ഷങ്ങളായി ഖത്തറിൽ പ്രവാസ ജീവിതം നയിച്ചിട്ടും നാട്ടിൽ സ്വന്തമായി ഒരു വീട് എന്ന സ്വപ്നം പൂവണിയിക്കാൻ കഴിയാത്ത താനൂർ മണ്ഡത്തിലെ തെരഞ്ഞടുത്ത കെ എം സി സി പ്രവർത്തകർ ആയിരിക്കും പരിപാടിയുടെ ഗുണഭോക്താൾ എന്ന് ഒരു കെ എം സി സി വക്താവ് അറിയിച്ചു.

ബൈത്തുറഹ്മ (കാരുണ്യത്തിന്റെ വീട്) എന്നാണ് ഖത്തറിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ കെ എം സി സി യുടെ ഈ പദ്ധതിക്ക് നൽകിയിരിക്കുന്ന പേര്.

പ്രവാസിക്കൊരു വീട് പദ്ധതിയുടെ ഉത്ഘാടനം കെ എം സി സി പ്രസിഡണ്ട് എസ എ എം ബഷീർ നിർവഹിക്കുന്നു.


0 Comments

Sort by