അൽ ജസീറയുടെ പേരിൽ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ട്

News portal

news



@aljazeerairan എന്ന വ്യാജ ട്വിറ്റർ അക്കൗണ്ട് ഉപയോഗിച്ച് കൊണ്ട് തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ പ്രചരിക്കുന്നതായി അൽ ജസീറ മീഡിയ നെറ്റ്‌വർക്ക്.


വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിച്ച് അൽ ജസീറയുടെ വിശ്വാസ്യത തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ അൽ ജസീറ മീഡിയ നെറ്റ്‌വർക്ക് മുന്നറിയിപ്പ് നൽകി.

@aljazeerairan എന്ന വ്യാജ ട്വിറ്റർ അക്കൗണ്ട് ഉപയോഗിച്ച് കൊണ്ട് ഇറാനിലെ പ്രക്ഷോഭങ്ങളെക്കുറിച്ചു തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ പ്രചരിക്കുന്നതായി ഒരു പ്രസ്താവനയിൽ നെറ്റ്‌വർക്ക് ചൂണ്ടിക്കാട്ടി. പ്രസ്തുത വ്യാജ അക്കൗണ്ട് നീക്കം ചെയ്യാൻ ട്വിറ്ററിനോട് ആവശ്യപ്പെട്ടതായി അൽ ജസീറ വെളിപ്പെടുത്തി.

അൽ ജസീറയുടെ പേരിൽ ചില വ്യക്തികളും ഗ്രൂപ്പുകളും വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ചു പ്രചരിപ്പിക്കുന്ന ഇത്തരം വാർത്തകൾക്കെതിരെ കരുതിയിരിക്കാൻ നെറ്റ്‌വർക്ക് ജനങ്ങളെ ഓർമപ്പെടുത്തി.


0 Comments

Sort by