ഗ്യാസ് കമ്പനികളുടെ ലയനം: രണ്ടു ബില്യൺ റിയാൽ ലാഭം

News portal



ഖത്തറിലെ ഈ രണ്ടു പ്രമുഖ കമ്പനികൾ ലയിച്ചു ഖത്തർഗ്യാസ് എന്ന ഒറ്റ കമ്പനി ആയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.


ഖത്തർ ഗ്യാസിന്റെയും റാസ് ഗ്യാസിന്റെയും ലയനത്തിലൂടെ നടത്തിപ്പ് ചെലവ് ഇനത്തിൽ മാത്രം വർഷത്തിൽ രണ്ടു ബില്യൺ റിയാൽ (550 മില്യൺ ഡോളർ) ലാഭിക്കാൻ കഴിയുമെന്ന് ഖത്തർ പെട്രോളിയം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സാദ് അൽ കാബിയെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് വാർത്താ എജൻസി റിപ്പോർട്ട് ചെയ്തു.

ഖത്തറിലെ ഈ രണ്ടു പ്രമുഖ കമ്പനികൾ ലയിച്ചു ഖത്തർഗ്യാസ് എന്ന ഒറ്റ കമ്പനി ആയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.

ഖത്തറിൽ ഉറച്ച വേരുകളോട് കൂടി ലോകത്തിലെ ഒന്നാംകിട എണ്ണ, പ്രകൃതിവാതകകമ്പനി ആയി മാറാനുള്ള ഖത്തർ പെട്രോളിയത്തിന്റെ ലക്ഷ്യത്തെ ഈ ലയനം സഹായിക്കുമെന്ന് അൽ കാബി പ്രത്യാശ പ്രകടിപ്പിച്ചു.


0 Comments

Sort by