ഈ വർഷം രണ്ടു ചന്ദ്ര ഗ്രഹണവും മൂന്ന് സൂര്യ ഗ്രഹണവും: ഖത്തരി വാനശാസ്ത്രജ്ഞൻ

News portal

news



ആദ്യ ചന്ദ്ര ഗ്രഹണം ഈ മാസം 31 ന് സംഭവിക്കും. ഇത് സമ്പൂർണ ചന്ദ്ര ഗ്രഹണമായിരിക്കും.


2018 ൽ ലോകം രണ്ടു ചന്ദ്ര ഗ്രഹണത്തിനും മൂന്നു സൂര്യ ഗ്രഹണത്തിനും സാക്ഷ്യം വഹിക്കുമെന്ന് ഖത്തരി വാനശാസ്ത്രജ്ഞനായ ബഷീർ മർസൂഖ് പറഞ്ഞു. ഖത്തർ കലണ്ടർ ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇതിൽ ആദ്യ ചന്ദ്ര ഗ്രഹണം ഈ മാസം 31 ന് സംഭവിക്കും. ഇത് സമ്പൂർണ ചന്ദ്ര ഗ്രഹണമായിരിക്കും. എന്നാൽ ഖത്തർ, ജി സി രാജ്യങ്ങൾ എന്നിവിടങ്ങളിലെ ജനങ്ങൾക്ക് ഇത് ഭാഗികമായിട്ടേ കാണാൻ കഴിയുകയുള്ളൂ.

അന്നേ ദിവസം സൂര്യാസ്തമയത്തിനു തൊട്ടുടനെയാണ് ഈ ഗ്രഹണം ദൃശ്യമാവുക.

രണ്ടാമത്തെ ചന്ദ്ര ഗ്രഹണം ദൃശ്യമാവുക ജൂലൈ 27 ന് ആയിരിക്കും. ഖത്തർ, മറ്റു ജി സി രാജ്യങ്ങൾ എന്നിവിടങ്ങളിലെ ജനങ്ങൾക്ക് ഈ സമ്പൂർണ ചന്ദ്രഗ്രഹണം ആദ്യാവസാനം കാണാൻ സാധിക്കും . എന്നാൽ ഫെബ്രുവരി 15 ന് സംഭവിക്കാൻ പോകുന്ന ആദ്യ സൂര്യ ഗ്രഹണം ഭാഗികമായിരിക്കും. ഖത്തർ, മറ്റു ജിസിസി , അറബ് രാജ്യങ്ങളിൽ ഈ ഗ്രഹണം ദൃശ്യമാവുകയില്ല.

രണ്ടാമത്തെ സൂര്യ ഗ്രഹണം ജൂലൈ 13 നു സംഭവിക്കും എന്നും അതും ഭാഗികഗ്രഹണം മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാമത്തെ സൂര്യ ഗ്രഹണം ആഗസ്ത് 11 ന് ആയിരിക്കും ദൃശ്യമാവുക.അറബ് രാജ്യങ്ങളിലെ മുഴുവൻ ജനങ്ങൾക്കും ഇത് ദൃശ്യമാവുകയും ചെയ്യും; ബഷീർ മർസൂഖ് പറഞ്ഞു.


0 Comments

Sort by