തണൽ ഖത്തർ സാമൂഹ്യ പ്രവർത്തകർക്ക് സ്വീകരണം നൽകി

News portal

news



നവാസ് മാസ്റ്ററെ സദസ്സ് ആദരിച്ചു.


ഹൃസ്വസന്ദർശനാർത്ഥം ഖത്തറിലെത്തിയ ദേവർകോവിൽ സ്കൂളിലെ പ്രധാനാധ്യാപകനും വാഗ്മിയും സാമൂഹ്യ പ്രവർത്തകനുമായ നവാസ് മാസ്റ്റർക്കും, കുറ്റ്യാടി കരുണ സാരഥിയും കുറ്റ്യാടി കേന്ദ്രമായി നിർമാണത്തിലിരിക്കുന്ന ഭിന്ന ശേഷിയുള്ള കുട്ടികൾക്ക് വേണ്ടിയുള്ള സ്കൂളിന്റെ ജനറൽ സെക്രട്ടറിയുമായ കെ എം മുഹമ്മദലിക്കും തണൽ ഖത്തർ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.

വളരെ പിന്നാക്കം നിന്നിരുന്ന ഒരു സർക്കാർ വിദ്യാലയത്തെ കഠിനാധ്വാനത്തിലൂടയും അർപ്പണ മനോഭാവത്തോടെയുള്ള പ്രവർത്തനത്തിലൂടെയും ജില്ലയിൽ തന്നെ ഒന്നാമതെത്തിക്കാൻ സഹായിച്ച നവാസ് മാസ്റ്ററെ സദസ്സ് ആദരിച്ചു.

താൻ മനസ്സിൽ കണ്ടതിലും കൂടുതൽ സുന്ദരിയാണ് ഖത്തറെന്നും ഈ രാജ്യത്തിൻറെ നന്മ ഇവിടുത്തെ ജനങ്ങളുടെ മനസ്സിലാണെന്നും നവാസ് മാസ്റ്റർ മറുപടി പ്രസംഗത്തിൽ പറഞ്ഞു. നമ്മെ പോലെ സൗഭാഗ്യങ്ങൾ അനുഭവിക്കാൻ യോഗമില്ലാതെ പോയവരുടെ ജീവിതത്തെ ഓർക്കുമ്പോളാണ് നമുക്ക് കിട്ടിയ മഹാഭാഗ്യങ്ങളെ കുറിച്ച് നമുക്ക് ബോധ്യമാവുക.

തണൽ സ്കൂളിന്റെ പ്രവർത്തനം ഊര്ജിതമാക്കാനും വരുന്ന മാർച്ച് മാസത്തോടെ കുട്ടികൾക്ക് അഡ്മിഷൻ കൊടുക്കാൻ പാകത്തിൽ നിർമാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനും മുഹമ്മദ് അലി അഭ്യർത്ഥിച്ചു. ഖത്തർ വൈസ് ചെയർമാൻ അബ്ദുസ്സമദ് മാണിക്കോത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ആഷിഖ് അഹമ്മദ് ,അബ്ദുസ്സലാം ഓ എസ ,കെ സി കുഞ്ഞമ്മദ് മാസ്റ്റർ,അബ്ദുൽ ഹമീദ് പാലേരി എന്നിവർ ആശംസകൾ നേർന്നു.ജനറൽ സെക്രട്ടറി മജീദ് മൈലശ്ശേരി സ്വാഗതം പറഞ്ഞു. സെക്രട്ടറി മജീദ് നാദാപുരം റിപ്പോർട്ടവതരിപ്പിച്ചു.


0 Comments

Sort by