ഒമാനിൽ നിന്നൊരു ഭീമൻ തിമിംഗലം കൊച്ചി തീരത്ത്

News portal

news



അറേബ്യന്‍ കൂനൻ തിമിംഗലം ഏകദേശം 1,500 കിലോമീറ്ററോളം കടലിലൂടെ നീന്തി, കേരളത്തീരം കാണാൻ എത്തി.


ഒമാനിൽ നിന്നൊരു സഞ്ചാരി, ഏകദേശം 1,500 കിലോമീറ്ററോളം കടലിലൂടെ നീന്തി, കേരളത്തീരം കാണാൻ എത്തിയത് മലയാളികൾക്ക് കൌതകമായി.

പുതുവത്സരദിനത്തിലാണ് ലുബാൻ എന്നു ശാസ്ത്രജ്ഞന്മാർ വിളിക്കുന്ന അറേബ്യന്‍ കൂനൻ തിമിംഗലം (Arabian humpback whale) കേരളക്കരയിലെത്തിയത്.

ഏകദേശം രണ്ടു മാസം മുമ്പാണ് കേരളം ലക്ഷ്യമാക്കി ഒമാൻ ഉൾകടലിൽ നിന്ന് ലുബാൻ യാത്ര പുറപ്പെട്ടതെന്ന് ഉപഗ്രഹം വഴി അതിനെ നീരിക്ഷിക്കുന്ന ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെട്ടു.

കേരളത്തിലെ സമുദ്രജല ജൈവ വൈവിധ്യപഠനങ്ങളുടെ ഭാഗമായി, ലുബാൻ്റെ സഞ്ചാരം, കേരള സര്‍വ്വകലാശാലയിലെ ഗവേഷകർ ഒമാന്‍ പരിസ്ഥിതി സംഘവുമായി സഹകരിച്ചു നീരിക്ഷിണം നടത്തിവരികയായിരുന്നു.

ഡിസംബര്‍ അവസാന ആഴ്ചയിൽ ലുബാന്‍ ഗോവ തീരത്തെത്തി. പുതുവത്സരദിനം ചിലവഴിക്കാൻ, പക്ഷെ കൊച്ചിതീരമാണ്‌ ലുബാൻ തിരഞ്ഞെടുത്തത്. അതിനുശേഷം ആലപ്പുഴ ഭാഗത്തേക്കാണ് യാത്ര തിരിച്ചിരിക്കുന്നത്. കേരളക്കര മുഴുവന്‍ നോക്കികാണാന്‍ വന്ന മട്ടിലാണ് പുള്ളിക്കാരന്‍.

കുന്തിരക്ക ചെടിയുടെ അറബിക്ക് നാമത്തിൽ നിന്നാണ്, ലുബാനെന്നു പേര് കിട്ടിയിരിക്കുന്നത്.

ചില ഗവേഷകരുടെ അഭിപ്രായപ്രകാരം, ലുബാന്‍ തനിക്കു പറ്റിയൊരു ഇണയെ അന്വേഷിച്ചുള്ള യാത്രയിലാണ്.


0 Comments

Sort by