ഇത് ജനുവരി : മൂടൽമഞ്ഞും ശീതക്കാറ്റും വിരുന്നെത്തും കാലം

News portal

news



ശൈത്യകാല മാസങ്ങളിൽ തണുപ്പ് ഏറ്റവും കൂടാൻ സാധ്യതയുള്ള മാസമാണ് ജനുവരി.


ഖത്തറിൽ കനത്ത മൂടൽ മഞ്ഞു അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഡ്രൈവര്മാർക് ട്രാഫിക് ഡിപ്പാർട്മെന്റിന്റെ ജാഗ്രതാ നിർദേശം.

പുതുവത്സരപ്പിറവിയോടൊപ്പം തണുപ്പ്ക്രമേണെ കൂടിവരികയാണ് ദോഹയിലും രാജ്യത്തിൻറെ മറ്റു ഭാഗങ്ങളിലും. അടുത്ത രണ്ടു ദിവസങ്ങളിൽശക്തമായ കാറ്റു അടിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.

ട്രാഫിക് ഡിപ്പാർട്ടമെന്റ് പുറത്തിറക്കിയനിർദ്ദേശത്തിൽ മൂടൽമഞ്ഞുള്ളപ്പോൾ വണ്ടി ഓടിക്കുന്നവർ പാലിക്കേണ്ട മുൻകരുതലുകൾ വിശദമായിപ്രതിപാദിക്കുന്നു. ട്രാഫിക് ബോധവല്കരണവകുപ്പിന്റെ അസിസ്റ്റന്റ് ഡയറക്ടർ മേജർ ജാബിർഉതൈബ ആണ് നിർദ്ദേശങ്ങൾ നലകിയതു.

മൂടൽമഞ്ഞിൽ വണ്ടി ഓടിക്കുന്നവർ സാധാരണ ചെയ്യുന്ന അബദ്ധങ്ങളിൽ പെട്ടതാണ് നിരന്തരമായി ബ്രേക്ക് ചവിട്ടുക, ലൈൻ മാറുക, കടുത്ത വെളിച്ചമുള്ള ഹെഡ്‍ലൈറ്റസ് ഉപയോഗിക്കുക തുടങ്ങിയവ. ഇതൊക്കെ അപകടസാധ്യത വര്ധിപ്പിക്കുകയെയുള്ളൂ. വാഹനങ്ങൾക്കിടയിൽ കൃത്യമായ അകലം പാലിക്കാനും മറ്റുവാഹനങ്ങളുടെ ശബ്ദം കേൾക്കാൻ വേണ്ടി വിന്ഡോ ഗ്ലാസ് അല്പം തുറന്നു വെക്കാനും ഉതൈബ ഉപദേശിക്കുന്നു.

ശൈത്യകാല മാസങ്ങളിൽ തണുപ്പ് ഏറ്റവും കൂടാൻ സാധ്യതയുള്ള മാസമാണ് ജനുവരി. ഇടവിട്ടുള്ള മഴയും ശീതക്കാറ്റും ഈ മാസത്തിന്റെ പ്രത്യേകതയാണ്. തണുപ്പ്കാലം വന്നെത്തിയിട്ടും പതിവായി വരാറുള്ള മഴ ഇപ്പോഴും ഒളിച്ചുകളിക്കുകയാണ്.

പനി, ജലദോഷം, അലര്ജി, ആസ്തമ തുടങ്ങിയ ശൈത്യകാല രോഗങ്ങളും കാലാവസ്ഥാമാറ്റത്തോടൊപ്പം ഖത്തറിൽ വ്യാപകമായിട്ടുണ്ട്.

മൂടൽമഞ്ഞു അടുത്ത രണ്ടു ദിവസങ്ങൾ കൂടി തുടരാൻ ആണ് സാധ്യത.


0 Comments

Sort by