ഉംറക്കെത്തിയ ഖത്തർ പൗരന്മാരെ സൗദി അധികൃതർ തിരിച്ചയച്ചതായി റിപ്പോർട്ട്

News portal

news



മറ്റൊരു സംഘത്തിനും സമാനമായ അനുഭവം.


ഉംറ നിർവഹിക്കാനായി ജിദ്ദ എയർ പോർട്ടിൽ എത്തിയ ഒരു സംഘം ഖത്തരി പൗരന്മാരെ സൗദി അധികൃതർ തിരിച്ചയച്ചതായി പ്രാദേശിക അറബി പത്രം റിപ്പോർട്ട് ചെയ്തു.

ഇവർ കുവൈറ്റ് വഴി ഉംറ നിർവഹിക്കാൻ ജിദ്ദയിൽ എത്തിയെങ്കിലും നാല് മണിക്കൂർ അധികൃതർ എയർ പോർട്ടിൽ തടഞ്ഞു വെച്ച ശേഷം കുവൈറ്റിലേക്ക് തിരിച്ചയച്ചതായി പത്രം റിപ്പോർട് ചെയ്തു.

ഖത്തറിൽ നിന്നും കുവൈറ്റ് വഴി ഉംറക്ക് പോയ മറ്റൊരു സംഘത്തിനും സമാനമായ അനുഭവം ഉണ്ടായതായാലും റിപ്പോർട്ടിൽ പറയുന്നു. സൗദിയിലെ അംഗീകൃത ഉംറ ഏജൻസിയുമായി ടെലഫോൺ വഴി ബന്ധപെട്ട് പാസ്പോര്ട് കോപ്പി ആവശ്യമായ രേഖകൾ മുഴുവൻ അയച്ചു കൊടുത്തിട്ടാണ് 20 പേർ അടങ്ങുന്ന ഈ സംഘം ജിദ്ദയിൽ എത്തിയത്.പക്ഷെ ജിദ്ദ എയർ പോർട്ടിൽ എത്തിയ ഉടനെ ഇവരെ അധികൃതർ അറസ്റ്റ് ചെയ്യുകയും സൗദിയിൽ പ്രവേശിക്കാൻ അനുവദിക്കുകയില്ല എന്നു അറിയിക്കുകയും ചെയ്തു.

രണ്ടു ദിവസം എയർ പോർട്ടിൽ തന്നെ തടവിൽ കിടന്ന ഇവർ സൗദി മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെടുകയും ഒടുവിൽ അവർ വഴി ഉംറക്ക് പോകാൻ അനുമതി ലഭിക്കുക യുംചെയ്തുവെന്ന് പത്രം റിപ്പോർട്ട് ചെയ്തു. വാർത്ത ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.


0 Comments

Sort by