മേൽത്തട്ടിലെ ഇടത്തട്ടുകാർ വിലപേശുമ്പോൾ

News portal

news



മറാത്തക്കാരിൽ പെട്ട ചുരുക്കം അതി സമ്പന്നരും ഭൂസ്വാമിമാരും കയറ്റുമതി അധിഷ്ഠിത കാർഷികോത്പന്നങ്ങളുടെ ഉദ്പാദകരാണെന്ന മേനി നടിക്കുമ്പോഴും അധികപേരും കാലത്തിനനുസരിച്ച മാറ്റം ഉൾകൊള്ളാത്തവരാണ്.


സ്വാതന്ത്ര്യം നേടി അര നൂറ്റാണ്ടിലധികം പിന്നിട്ടിട്ടും ദലിത്‌ -ആദിവാസി, മറ്റ് പിന്നോക്ക വിഭാഗങ്ങളുടെ അവശ നിലക്ക് മാറ്റം സംഭവിച്ചിട്ടില്ല എന്ന് ഏറ്റവും ഒടുവിലത്തെ സ്ഥിതി വിവര കണക്കുകളും സമ്മതിക്കുന്നു.

ചരിത്ര പരമായ കാരണങ്ങളാൽ വിദ്യാഭ്യാസം, തൊഴിൽ സേവന മേഖലകളിൽ നിന്ന് ഏറെ പിന്തള്ളപ്പെട്ടുപോയ ഈ വിഭാഗങ്ങൾ ഇന്നും മുഖ്യധാരയിൽ നിന്ന് പിന്തള്ളപ്പെട്ടു കഴിയുകയാണ്. ഭരണഘടനയുടെയും നിയമത്തിന്റെയും പരിരക്ഷയും പ്രോത്സാഹനവും ഉണ്ടായിട്ടും നിർണായക സ്ഥാനങ്ങളിൽ എത്തിപ്പെടാനുള്ള ശ്രമത്തിന് ഏതൊക്കെയോ അജ്ഞാത കരങ്ങൾ ബോധപൂർവം തടയിടുന്നതായി സാമൂഹിക ശാസ്ത്രകാരന്മാർ ആശങ്കപ്പെടുന്നു.

ഇതിനിടയിലാണ് മുന്നോക്കക്കാരിലെ 'പിന്നാക്കക്കാർ 'എന്ന പേരിൽ പുതിയ ജാതി സമവാക്യം മുദ്രാവാക്യവുമായി രംഗ പ്രവേശം ചെയ്തിരിക്കുന്നത്. നൂറ്റാണ്ടുകളായി അധികാരവും സമ്പത്തും കുത്തകയാക്കി വെച്ച ഈ ന്യുനവിഭാഗത്തിൽ തന്നെയുള്ള ഒരു വിഭാഗം അവകാശം ചോദിച്ചു തെരുവിലിറങ്ങുമ്പോൾ ഭരണ കൂടവും രാഷ്ട്രീയ മേലാളന്മാരും 'യെസ്' മൂളാൻ നിര്ബന്ധിതമാകുന്ന കാഴ്ചയാണ് കാണാനുള്ളത്.

ഗുജറാത്തിലും മഹാരാഷ്ട്രയിലും ഹരിയാനയിലുമൊക്കെയായി നടക്കുന്ന തെരുവുയുദ്ധങ്ങളെ സ്വാധീനിക്കുന്നത് സവർണ വിഭാഗങ്ങൾക്കിടയിലെ ഇടത്തരക്കാരുടെ 'പിന്നാക്കം പോക്ക് ' മാനിയയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. പ്രധാനമായും കാർഷികാധിഷ്ഠിത സമ്പദ് ഘടനയിൽ നിലനിൽക്കുന്ന ഇന്ത്യയുടെ നട്ടെല്ലായി അറിയപ്പെടുന്ന മേല്പറഞ്ഞ സംസ്ഥാനങ്ങളിലെ പട്ടികജാതിക്കാരും മറ്റ് പിന്നാക്ക വിഭാഗങ്ങളും വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ പ്രാതിനിധ്യം കൈവരുത്താൻ സംവരണത്തിന്റെ പിൻബലം ഒന്നുകൊണ്ടുമാത്രം കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും ഇന്നും സ്ഥിതി തൃപ്തികരമല്ലെന്ന് ഇന്ത്യൻ ഹ്യൂമൻ ഡെവലെപ്മെന്റ് നടത്തിയ അന്വേഷണ റിപ്പോർട്ട്‌ വ്യക്തമാക്കുന്നു.

ഉദാഹരണത്തിന് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ മഹാരാഷ്ട്രയിൽ ബ്രാഹ്മണരിലെ ബിരുദധാരികൾ 26%വർധനവു രേഖപെടുത്തിയിട്ടുണ്ട് ദളിതരുടേത് 5. 1%ആണ്. മറ്റു പിന്നോക്ക വിഭാഗങ്ങളുടേത് 7. 6% എത്തിയിട്ടുണ്ട് തൽസ്ഥാനത്തു ബ്രാഹ്മണർ കൂടി ഉൾപ്പെടുന്ന മുന്നോക്ക വിഭാഗത്തിൽ തന്നെ പെട്ട ഇടത്തരക്കാരായ മാറാത്തക്കാരുടേത് 8. 1%വര്ധിച്ചിട്ടുണ്ട്.

2004-2005കാലയളവിൽ ദളിതരിലെ ബിരുദധാരികളുടെ വർധന 1.9%ആയിരുന്നത് 2011-12വര്ഷത്തിലെത്തുമ്പോൾ 5.1%ആയി ഉയർന്നിട്ടുണ്ട്. പ്രത്യക്ഷത്തിൽ വൻപുരോഗതിയാണെങ്കിലും മൊത്തം അവസ്ഥ ആശ്വാസകരമല്ല.

ഇതേ കാലയളവിൽ മറ്റ്‌ പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതി യഥാക്രമം 6.5ഉം 7.6ഉം ശതമാനം ആയി ഉയർന്നിട്ടുണ്ട്. ശതമാന കണക്കിൽ ദലിതരുടെയും ഒബിസി ക്കാരുടെയും വിദ്യാഭ്യാസ വളർച്ച ഇപ്പോഴും തങ്ങൾക് പിന്നിലാണെങ്കിൽ കൂടി ബ്രാഹ്മണർ വളരെ മുന്നിലാണെന്ന അപകർഷബോധം മാറാത്തക്കാരെ വേട്ടയാടുന്നുണ്ട്. ഇങ്ങനെ പോയാൽ ആസന്ന ഭാവിയിൽ ഒബിസി ക്കാരും പട്ടികജാതിക്കാരും തങ്ങളെ കടത്തി വെട്ടുമെന്ന ആശങ്കയും അവരെ അലട്ടുന്നുണ്ട്. ഇതൊക്കെ കൂടെ ചേർന്നുള്ള നീറ്റലും പുകയലുമാണ് തെരുവിൽ പ്രക്ഷുബ്ധമായത്.

മറാത്തക്കാരിൽ പെട്ട ചുരുക്കം അതി സമ്പന്നരും ഭൂസ്വാമിമാരും കയറ്റുമതി അധിഷ്ഠിത കാർഷികോത്പന്നങ്ങളുടെ ഉദ്പാദകരാണെന്ന മേനി നടിക്കുമ്പോഴും അധികപേരും കാലത്തിനനുസരിച്ച മാറ്റം ഉൾകൊള്ളാത്തവരാണ്. പുതിയ നൂറ്റാണ്ടിന്റെ ഐക്കണായ ഐ. ടി മേഖലയിലേക്ക് ഇടിച്ചു കയറാൻ ഈ വിഭാഗത്തിൽ പെട്ട ചെറുപ്പക്കാർക് ഇനിയും വേണ്ടത്ര കഴിഞ്ഞിട്ടില്ല. ഇംഗ്ലീഷ് പരിജ്ഞാനത്തിന്റെ കുറവാണ് മുഖ്യ കാരണം.

ഗുജറാത്തിലെത്തുമ്പോൾ പട്ടേൽ മാരെ ചുറ്റിപ്പറ്റിയാണ് രാഷ്ട്രീയം കറങ്ങുന്നത്. മുന്നോക്ക ജാതിയിൽപെട്ട ഇവർ വിദ്യാഭ്യാസ രംഗത്ത് ബ്രാഹ്മണർക്കൊപ്പമെത്തിയിട്ടില്ല.

2011-12കാലയളവിലെ കണക്ക് തന്നെ പരിശോധിക്കുമ്പോൾ ഇന്ന് വ്യക്തമാകും. ബ്രാഹ്മണർ 19.1% ബിരുദധാരികളെ വാർത്തെടുത്തപ്പോൾ പട്ടേൽ വിഭാഗത്തിന് 9.8% വര്ധനയുണ്ടാക്കാനേ കഴിഞ്ഞുള്ളു. എന്നാൽ മറ്റു പിന്നാക്ക വിഭാഗങ്ങളും പട്ടികജാതിക്കാരും ഏറെ പിന്നിലാണ്. യഥാക്രമം 2.4ഉം 4.8ഉം %അതേസമയം 2004-2005 കാലയളവിനെ അപേക്ഷിച്ച് ഒബിസിക്കാർ കൈവരിച്ച വളർച്ച നിരക്ക് ആശാവഹമാണ്. 2.4% പട്ടികജാതിക്കാരുടെ വിദ്യാഭ്യാസ പുരോഗതി 2.7ൽ നിന്ന് 4.8ആയി ഉയർന്നിട്ടുണ്ട്.

ഹരിയാനയിലെ സ്ഥിതിയും സമാനമാണ്. അവിടത്തെ പ്രബല വിഭാഗമായ ഉന്നത ജാട്ടുകളുടെ വിദ്യാഭ്യാസ പുരോഗതി 5.1% രേഖപ്പെടുത്തുമ്പോൾ ബ്രാഹ്മണർ കൈവരിച്ച നേട്ടം 15.7 ആണ്. മറ്റ്‌ മുന്നോക്ക വിഭാഗക്കാർ 14.4% നേടിയിട്ടുണ്ട് ഇതേസമയം ഒബിസിക്കാരുടെ വളർച്ച 5.4 ശതമാനമേയുള്ളു. പട്ടിക ജാതിക്കാരാവട്ടെ 2004-2005 കലയാളവിനെ അപേക്ഷിച്ച് 2011-12വർഷത്തിൽ 0.8ൽ നിന്ന് 1.6 ശതമാനമായി ഉയർന്നിട്ടുണ്ട്.

വളർച്ചയുടെ ഈ തോത് നോക്കുമ്പോൾ ജാട്ടുകളുടെ വിദ്യാഭ്യാസ വളർച്ചയെക്കാൾ കൂടുതലാണെന്ന് പറയാം.ചുരുക്കത്തിൽ, ഉദ്ധിഷ്ടലക്ഷ്യത്തിൽ നിന്ന് ഇപ്പോഴും ഏറെ അകലെയാണെങ്കിലും പട്ടിക ജാതിക്കാരും ഒബിസിക്കാരും കൈവരിക്കുന്ന വിദ്യാഭ്യാസ പുരോഗതിയുടെ തോതിനെക്കാളും പിറകിലാണ് തങ്ങളെന്നും തങ്ങളിൽപ്പെട്ട ബ്രാഹ്മണാദി വിഭാഗങ്ങൾ ബഹുദൂരം മുന്നിലാണെന്നുമുള്ള തിരിച്ചറിവ് മറാത്താ, ജാട്ട്, പട്ടേൽ വിഭാഗങ്ങളെ അലോസരപ്പെടുത്തികൊണ്ടിരിക്കയാണ്.

സർക്കാർ അർധ സർക്കാർ ഉദ്യോഗങ്ങളും മറ്റു സർവീസ് മേഖലകളിലും ഉദ്ദേശിച്ചപോലെ നേടാനായില്ലെന്നതാണ് ഈ തിരിച്ചറിവിന്റെ ഉള്ളടക്കം.


0 Comments

Sort by