ജനസേവനത്തിനു മലയാളികളുടെ പെൺകൂട്ടായ്മ

News portal

news



ഫേസ്ബുക്കിലൂടെയും വാട്സപ്പിലൂടെയും പരിചയപ്പെട്ട ഒരു കൂട്ടം മലയാളി വനിതകളാണ് സാമൂഹിക സേവനവും ജീവകാരുണ്യ പ്രവർത്തനവും ലക്ഷ്യമാക്കി കേരളാ വിമൻസ് ഇനിഷ്യറ്റീവ് ഖത്തറിന് (KWIQ ) ഖത്തർ ദേശീയ ദിനത്തിൽ രൂപം നൽകിയത്.


രോഗം കൊണ്ടും മറ്റു പ്രയാസങ്ങൾ കൊണ്ടും കഷ്ടപ്പെടുന്ന ഖത്തറിലെ വിവിധ നാട്ട്കാരും ഭാഷക്കാരുമായ സഹജീവികളെ സഹായിക്കാൻ മലയാളികളുടെ പെൺകൂട്ടായ്മ. ഫേസ്ബുക്കിലൂടെയും വാട്സപ്പിലൂടെയും പരിചയപ്പെട്ട ഖത്തറിലെ ഒരു കൂട്ടം മലയാളി വനിതകളാണ് സാമൂഹിക സേവനവും ജീവകാരുണ്യ പ്രവർത്തനവും ലക്ഷ്യമാക്കി കേരളാ വിമൻസ് ഇനിഷ്യറ്റീവ് ഖത്തറിന് (KWIQ ) ഖത്തർ ദേശീയ ദിനത്തിൽ രൂപം നൽകിയത്,

സോഷ്യൽ മീഡിയയിൽ വ്യര്ഥമായി പാഴായിപ്പോകുന്ന സമയം കൂടുതൽ സാർത്ഥമാകമായി എങ്ങനെ ഉപയോഗപ്പെടുത്താം എന്ന ആലോചനയിൽ നിന്നാണ് 'ക്വിക്' ന്റെ ജന്മം എന്ന് സ്ഥാപക അംഗങ്ങളിൽ ഒരാളായ സറീന അഹദ് ഈയുഗത്തോട് പറഞ്ഞു, ലിഖി രതീഷ്, അഞ്ചു ആനന്ദ്, നജ്‌ല നഹാസ്, ഷഹനാസ് ഷാജി, ബിനി വിനോദ് എന്നിവരാണ് കൂട്ടായ്മക്ക് രൂപം നൽകിയ മറ്റു വനിതകൾ. ഇപ്പോൾ സംഘടനയിൽ 25 സ്ത്രീകൾ അംഗങ്ങളായ ഉണ്ട്.

ക്വിക് അതിന്റെ പ്രവർത്തനത്തിന് തുടക്കം കുറിച്ചത് ഖത്തർ ദേശീയ ദിനത്തിൽ ദോഹയിലെ ഒരു പ്രമുഖ ആശുപത്രിയിലെ കാൻസർ രോഗികളെ സന്ദർശിച്ചു കൊണ്ടാണ്.

' ദേശീയ ദിനം എങ്ങനെ വ്യത്യസ്‍തമായി ആഘോഷിക്കാം എന്ന് ഞങ്ങൾ ആലോചിച്ചു. അങ്ങനെയാണ് ചെറു സമ്മാനങ്ങളും ഞങ്ങൾ തന്നെ വീടുകളിൽ ഉണ്ടാക്കിയ ഭക്ഷണവുമായി വേദനയോടു മല്ലിട്ടു കഴിയുന്ന കാൻസർ രോഗികളെ സന്ദർശിക്കാം എന്ന് തീരുമാനിച്ചത്. ഞങ്ങളെ കണ്ടപ്പോൾ അവരുടെ മുഖത്ത് വിരിഞ്ഞ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ഈ പുതിയ സംരംഭവുമായി മുന്നോട്ടു പോവാനുള്ള പ്രചോദനം അതായിരുന്നു,' സറീന പറഞ്ഞു.

അറിയപ്പെടാതെ, ആരാലും ശ്രദ്ധിക്കപ്പെടാതെ, കഷ്ടപ്പെടുന്ന, വേദന തിന്നുന്ന നിരവധി സഹോദരീ സഹോദങ്ങൾ ഖത്തറിൽ ഉണ്ട്. അവർക്കു തങ്ങളാൽ ആവുന്ന ഒരു കൈതാങ് നൽകുക. അതാണ് ക്വിക്കിന്റെ ലക്‌ഷ്യം. സേവന പ്രവർത്തനങ്ങളിൽ മുന്ഗണന സ്ത്രീകൾക്കായിരിക്കുമെന്നും ജാതി, മത,ദേശ ഭാഷാ പരിഗണകൾ കൂടാതെ പ്രയാസപ്പെടുന്നവരുടെ കണ്ണീരൊപ്പാൻ ശ്രമിക്കുക എന്നതാണ് ക്വിക്കിന്റെ ദൗത്യമെന്നും സറീന അറിയിച്ചു. ഇതിനു വേണ്ടി വരും ദിവസങ്ങളിൽ പല പരിപാടികളും സംഘടന ആസൂത്രണം ചെയ്യുന്നുണ്ട്.


0 Comments

Sort by