അമേരിക്കയുടെ ഭീഷണി രാഷ്ട്രീയ ബ്ലാക്ക്മെയിലിംഗ്: ഹമാസ്

News portal

news



അമേരിക്കൻ പ്രസിഡന്റിന്റെ നിലപാട് അപരിഷ്കൃതവും അസാന്മാര്ഗികവുമായ പെരുമാറ്റത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.


സമാധാന ചർച്ചക്ക് സന്നദ്ധമാകാത്ത പക്ഷം ഫലസ്തീന് മേലിൽ സാമ്പത്തിക സഹായം നൽകില്ലെന്ന റൊണാൾഡ്‌ ട്രംപിന്റെ ഭീഷണി വിലകുറഞ്ഞ രാഷ്ട്രീയ ബ്ലാക്ക്മെയിലിങാണെന്ന് ഹമാസ് കുറ്റപ്പെടുത്തി.

അമേരിക്കൻ പ്രസിഡന്റിന്റെ നിലപാട് അപരിഷ്കൃതവും അസാന്മാര്ഗികവുമായ പെരുമാറ്റത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഫലസ്തീനികളുടെ അവകാശങ്ങളോടും ഫലസ്തീൻ എന്ന ആശയത്തോടുമുള്ള അദ്ദേഹത്തിന്റെ ഉള്ളിലിരിപ്പ് വ്യകതമാക്കുന്നുമുണ്ട് ഇത്-ഹമാസ് വക്താവ് ഫൗസി ബർഗൂമ് പറഞ്ഞു.

ഇത്തരം അവിഹിത സമ്മർദങ്ങൾക്കെതിരെ കൂടുതൽ കരുത്തോടും ഐക്യത്തോടും ഫലസ്തീൻ ജനത ഐക്യപ്പെടണമെന്ന സന്ദേശമാണ് ഇത് നൽകുന്നത്.

മാത്രമല്ല അറബി ഇസ്ലാമിക ലോകവും ഇതര രാജ്യങ്ങളും കൂടുതൽ സഹായ സഹകരണങ്ങൾ നൽകുകയും വേണം; അദ്ദേഹം വ്യക്തമാക്കി.


0 Comments

Sort by