സൗദി പൗരൻ അറുപത്തിനാലാം വയസ്സിൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥി

News portal

news

സൗദി എണ്ണ കമ്പനിയായ അരാംകൊയിലെ ജീവനക്കാരനായിരുന്ന അബ്ദുസലാം അബ്ദുള്ള.




ജോലിയിൽ നിന്ന് വിരമിച്ചെങ്കിലും അബ്ദുസലാമിന് അടങ്ങിയിരിക്കാനായില്ല. മരണം വരെ എല്ലാവരും വിദ്യാർത്ഥി ആണെന്ന ചൊല്ല് ഔപചാരിക വിദ്യാഭ്യാസത്തിനും ബാധകമാക്കാമെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് നീളമുള്ള നരച്ച താടിയും തലപ്പാവുമണിഞ്ഞ ഇതിനകം മുത്തച്ഛ പദവിയിലെത്തിയ ആ സൗദി പൗരൻ. മാത്രമല്ല തന്റെ എട്ട് മക്കളിൽ ഒരുവളോടൊപ്പമിരുന്നാണ് ആ വയോധികൻ വിദ്യാർത്ഥി ജീവിതം ആസ്വദിക്കുന്നത്.

സൗദി എണ്ണ കമ്പനിയായ അരാംകൊയിലെ ജീവനക്കാരനായിരുന്ന അബ്ദുസലാം അബ്ദുള്ള നാല് വർഷം മുൻപാണ് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ചത്. പക്ഷെ, അടങ്ങിയിരിക്കാതെ ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടെന്ന ആത്മവിശ്വാസത്തിലാണ് ഒരു കുട്ടിയുടെ മുത്തച്ഛൻ കൂടിയായ അബ്ദുസലാം അബ്ദുള്ള. പ്രവേശന പരീക്ഷയിൽ ഒമ്പതാം ലെവൽ നേടിയ തന്റെ മകളോടൊപ്പം തന്നെയാണ് ഈ അറുപതുകാരനും യോഗ്യത നേടിയത്. ഏറെ ചാരിതാർഥ്യത്തോടെയാണ് അദ്ദേഹം ഇതിനെ കാണുന്നത്. ആവശ്യം വരുമ്പോൾ ചോദിച്ചും ചർച്ച ചെയ്തും പഠനം തുടരാമല്ലോ.

അബ്ദുസലാമിന്റെ തീരുമാനത്തെ പലരും സ്വാഗതം ചെയ്തപ്പോൾ അപൂർവം ചിലർ വിയോജിപ്പ് പ്രകടിപ്പിക്കുകയുണ്ടായി. സമയം പാഴാക്കലും ചെറുപ്പക്കാരുടെ അവസരം നഷ്ടപ്പടുത്തലുമാണ് എന്നായിരുന്നു അത്തരക്കാരുടെ പക്ഷം. വയസ്സ് കാലത്ത് ആത്മീയ കാര്യങ്ങളിൽ മുഴുകിയും മതപഠനങ്ങൾ നടത്തിയും കാലം കഴിക്കുകയായിരുന്നില്ലേ നല്ലത് എന്നവർ ചോദിക്കുന്നു.

എന്നാൽ അബ്ദുല്ലയുടെ ഈ നിശ്ചയദാർഢ്യവും ആവേശവും മാതൃകാപരമാണെന്ന് വലിയൊരു വിഭാഗം പ്രശംസ ചൊരിയുന്നു. പ്രത്യേകിച്ച് പഠിക്കേണ്ട കാലത്ത് പഠിക്കാതെ അലസ ജീവിതം നയിക്കുന്ന യുവാക്കൾക് ഇത് പ്രചോദനമേകേണ്ടതാണെന്ന് അവർ അഭിപ്രായപ്പെട്ടു. യു. എ. ഇ പത്രമായ ഗൾഫ് ന്യൂസ് ആണ് ഇത് റിപ്പോർട്ട് ചെയ്തത്.


0 Comments

Sort by