അമേരിക്കയിൽ ശരീഅത്ത് വിരുദ്ധനിയമനിർമാണം കൂടുന്നു

News portal

news



പോയ വർഷം 18 സംസ്ഥാനങ്ങളിലായി 23 ബില്ലുകളാണ് ഇത്തരത്തിൽ അവതരിപ്പിക്കപ്പെട്ടത്.


അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുസ്ലിം വിരുദ്ധ നിലപാടുകൾ വലതുപക്ഷ ഇസ്ലാമോഫോബിയക്കാർക്ക് കരുത്ത് പകരവെ രാജ്യത്തെ പല സംസ്ഥാനങ്ങളും ശരീഅത്ത് വിരുദ്ധ നിയമനിർമ്മാണങ്ങളുമായി മുന്നോട്ട്.

പോയ വർഷം 18 സംസ്ഥാനങ്ങളിലായി 23 ബില്ലുകളാണ് ഇത്തരത്തിൽ അവതരിപ്പിക്കപ്പെട്ടത്. എല്ലാറ്റിന്റെയും കാഴ്ച്ചപ്പാട് ഒന്നുതന്നെ.ഇസ്ലാമിക ശരീഅത്ത് അമേരിക്കൻ കോടതികളിൽ ദുർബലപ്പെടുത്തുക. അമേരിക്കക്കാരിൽ മുസ്ലിംകളെക്കുറിച്ച് ഭീതി ജനിപ്പിക്കുകയും അവർ വിശ്വസിക്കാൻ കൊള്ളാത്തവരും അമേരിക്കൻ മൂല്യങ്ങൾ മാനിക്കാത്തവരാണന്നുമുള്ള തരത്തിൽ മുസ്ലിംകളെ ചിത്രീകരിക്കലുമാണ് ധൃതി പിടിച്ച ഈ നീക്കങ്ങൾക്ക് പിന്നിലെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇത് സംബന്ധിച്ച് ഗവേഷണം നടത്തിയ Haas lnstitute- ന്റെ ഗ്ലോബൽ ജസ്റ്റിസ് പ്രോഗ്രാം ഡയറക്ടർ 'അൽ സാദിഖ് അൽ ഷെയ്ഖ്' ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഈ ബില്ലുകളൊന്നും നിയമമായില്ലെങ്കിൽ പോലും മുസ്ലിംകൾ സദാനിരീക്ഷണ വിധേയരാവുമെന്നും മറ്റ് പലതരം വിവേചനങ്ങൾക്കും തഴയലുകൾക്കും ഇരയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

2017-ൽ അവതരിപ്പിച്ച 27 ബില്ലുകളിൽ രണ്ടെണ്ണം മാത്രമാണ് പാസായത്. ഒന്ന് അർക്കാൻസാസ്സിലും മറ്റെത് ടെക്സാസിലും.


0 Comments

Sort by