ഫുട്ബാൾ താരം ലൈബീരിയയുടെ പ്രസിഡന്റ് പദവിയിലേക്ക്

News portal

news



60% വോട്ട് നേടിയാണ് എതിർ സ്ഥാനാർഥിയും വൈസ് പ്രസിഡന്റുമായ ജോസെഫ് ബൊക്കായിയെ വീഹ് പരാജയപ്പെടുത്തിയത്.


പശ്ചിമാഫ്രിക്കൻ രാജ്യമായ ലൈബീരിയയുടെ പ്രെസിഡന്റായി മുൻ ഫുട്ബോൾ കളിക്കാരൻ ജോർജ് വീഹ് തെരഞ്ഞെടുക്കപ്പെട്ടു.

ചെൽസി, എ സി ബാനറുകളിൽ അടക്കം നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ മിന്നും പ്രകടനങ്ങൾ കാഴ്ച വെച്ച ഈ താരം 1995 ലെ ഫിഫ ലോക കപ് മത്സരത്തിൽ വിജയ പതാക പറത്തിയിട്ടുണ്ട്. ചെറ്റക്കുടിലിൽ ജനിച്ചു വളർന്ന വീഹ് കളിക്കളത്തിലൂടെയാണ് സാമ്പത്തിക ഉന്നതിയും നേടിയത്. തന്റെ പൂർവ കാല അവസ്ഥ അനുകമ്പ വോട്ട് നേടിക്കൊടുക്കുന്നതിന് സഹായകമായെന്നു നിരീക്ഷകർ വിലയിരുത്തുന്നു.

12 വർഷമായി അധികാരത്തിൽ തുടരുന്ന എലെൻ ജോൺസൺ സർലീഫിന്റെ പിൻഗാമിയായാണ് വീഹ് സ്ഥാനം ഏറ്റെടുക്കുന്നത് .70വർഷം മുമ്പാണ് ലൈബീരിയയിൽ ജനാധിപത്യം പുലരുന്നത്.


0 Comments

Sort by