ക്വഡ്‌ ബൈക്ക് കൊണ്ടുള്ള അപകടങ്ങൾ കൂടുന്നു: എച് എം സി റിപ്പോർട്ട്

News portal

news



ഖത്തറിൽ സ്വദേശികളും വിദേശികളുമായ കുട്ടികളും ചെറുപ്പക്കാരും ധാരാളമായി ഉപയോഗിക്കുന്ന വിനോദ വാഹനമാണ് എ ടി വി.


ക്വഡ് ബൈക്കുകൾ എന്നറിയപ്പെടുന്ന ആൾ റ്റെറയിൻ വെഹിക്കിൾസ് (ATVs ) കാരണമായുള്ള അപകടങ്ങൾ ഖത്തറിൽ കൂടി വരുന്നതായി ഹമദ് മെഡിക്കൽ കോർപറേഷന്റെ (HMC) റിപ്പോർട്ട്.

ഖത്തറിൽ സ്വദേശികളും വിദേശികളുമായ കുട്ടികളും ചെറുപ്പക്കാരും ധാരാളമായി ഉപയോഗിക്കുന്ന വിനോദ വാഹനമാണ് എ ടി വി . ഇതിന്റെ ഉപയോഗം കൊണ്ടുണ്ടായ ഗുരുതരമായ പരിക്കുകകളിൽ 2008 നും 2016 നും ഇടയിൽ 42 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായതായി എച് എം സിയുടെ ട്രോമാ സെന്റര് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. അതേസമയം പരിക്ക് പറ്റിയ കുട്ടികളുടെ എണ്ണത്തിൽ 92 ശതമാനത്തിന്റെയും സ്ത്രീകളുടെ എണ്ണത്തിൽ 154 ശതമാനത്തിന്റെയും വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

75 ശതമാനം അപകടങ്ങളും സംഭവിക്കുന്നത് ഖത്തറിൽ സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്ന ഡിസംബർ മുതൽ മെയ് വരെയുള്ള കാലത്താണ്. എട്ടു വർഷത്തിനുള്ളിൽ ട്രോമാ സെന്റര് കൈകാര്യം ചെയ്ത 616 കേസുകളിൽ 14 പേർ ഗുരുതരമായ പരിക്കുകൾ മൂലം മരണപ്പെട്ടു. അപകടം മൂലം പരിക്ക് പറ്റുന്നവരിൽ അധികവും 12 നും 27 നും ഇടയിൽ പ്രായം ഉള്ളവരാണ്.

ട്രോമാ സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹമദ് ഇഞ്ചുറി പ്രിവൻഷൻ പ്രോഗ്രാമിന്റെ (HIPP) ഡയറക്ടർ ഡോക്ടർ റാഫേൽ കൺസഞ്ചി പറയുന്നത് എ ടി വി വാഹനങ്ങൾ ഒരാൾക്ക് മാത്രം കയറാൻ പാകത്തിൽ രൂപ കല്പന ചെയ്തിട്ടുള്ളതാണ് എന്നാണ്. ഒന്നിലധികം പേർ കയറിയാൽ തൂക്കം ബാലൻസ് ചെയ്യാൻ പ്രയാസമാകും. ഡ്രൈവർക്കു നല്ല പരിശീലനവും ആവശ്യമാണ്.

ട്രോമാ സെന്റര് ചികിൽസിച്ച കേസുകളിൽ 2 . 6 ശതമാനം മാത്രമേ ഹെൽമെറ്റ് ഉപയോഗിച്ചിരുന്നുള്ളൂ. മരണപ്പെട്ട 80 ശതമാനത്തിൽ അധികം പേർക്കും തലച്ചോറിൽ ഉണ്ടായ ഗുരുതരമായ ആഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്.

ക്വഡ് ബൈക്കുകൾ കളിപ്പാട്ടം അല്ലെന്നും അത് ഓടിക്കാൻ നല്ല പരിചയവും മനസ്സാന്നിധ്യവും ആവശ്യമാണെന്നും റിപ്പോർട്ട് ഓര്മപ്പെടുന്നുന്നു. ഹെഡ്‍ലൈറ്റ് ഇല്ലാത്തതു കൊണ്ട് രാത്രികാലങ്ങളിൽ ഇത്തരം ബൈക്ക് ഓടിക്കുന്നതും തെരുവ്കളിൽ അവ ഉപയോഗിച്ച് സ്റ്റണ്ടുകൾ നടത്തുന്നതും അപകട സാധ്യത വർധിപ്പിക്കും.


0 Comments

Sort by