സ്ത്രീ ശരീരം പ്രദർശിപ്പിച്ചതിന് തുർക്കിയിൽ ചാനലിന് പിഴ

News portal

news



പരസ്യം വക വരുമാനത്തിന്റെ രണ്ടു ശതമാനം കണക്കാക്കിയാണ് പിഴയിട്ടത്.


അല്പവസ്ത്ര ധാരികളായി നൃത്തം ചെയ്യുന്ന ദൃശ്യം സംപ്രേഷണം ചെയ്ത ചാനലിന് തുർക്കിയിൽ പിഴയിട്ടു.

ഏഴിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികളുടെ പരിപാടിയാണ് ചാനൽ-8 എന്ന നിലയം സംപ്രേഷണം ചെയ്തിരുന്നത്. ഇതു മാധ്യമ ധാര്മികതക്ക് എതിരാണെന്ന്‌ കുറ്റപ്പെടുത്തിയാണ് 10ലക്ഷം ലിറ (ഉദ്ദേശം 266000ഡോളർ )പിഴയിട്ടത്.

പരസ്യം വക വരുമാനത്തിന്റെ രണ്ടു ശതമാനം കണക്കാക്കിയാണ് പിഴയിട്ടത്. കുട്ടികളെ പ്രായത്തിനനുസരിച്ചും മാനസിക വളർച്ചക്ക് അനുഗുണവുമായ രീതിയിൽ വസ്ത്രം ധരിപ്പിക്കണമെന്നും ഇവിടെ അത് ലംഘിക്കപ്പെട്ടുവെന്നും കുടുംബ സാമൂഹിക ക്ഷേമ മന്ത്രാലയം പ്രതികരിച്ചു. അതേസമയം ഈ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രകടനങ്ങൾ നടക്കുന്നുണ്ട് .

ടർക്കിഷ് റേഡിയോ ആന്റ് ടെലിവിഷൻ സുപ്രീം കൗൺസിൽ എന്ന പരമോന്നത സമിതിയാണ് ശിക്ഷാനടപടി കൈകൊണ്ടത്. കുറുകിയ വസ്ത്രം ധരിച്ച സ്ത്രീകളെ പ്രദർശന വസ്തുവാക്കി റേറ്റിംഗ് കൂട്ടുന്ന ചാനലുകൾ ക്കെതിരെ മുമ്പും തുർക്കിയിൽ നടപടികൾ എടുത്തിരുന്നു.അശ്ലീലം കലർന്ന രംഗാവിഷ്‌ക്കാരങ്ങളുടെ അകമ്പടിയോടെ മ്യൂസിക് പരിപാടി സംപ്രേഷണം ചെയ്ത ചില ചാനലുകളും നടപടിക്ക് വിധേയമായിട്ടുണ്ട്.


0 Comments

Sort by