സൗദി ഭരണമാറ്റത്തിൽ ട്രമ്പിന്റെ കൈ : വിവാദ പുസ്തകം

News portal

news



മിഖായേൽ വൂൾഫിന്റെ "ഇന്സൈഡ് ദ ട്രെമ്പ് വൈറ്റ് ഹൌസ് " എന്ന പുസ്തകത്തിലാണ് ഏറെ വിവാദപരമായ കണ്ടെത്തലുകൾ അടങ്ങിയിരിക്കുന്നത്.


അമേരിക്കൻ പ്രസിഡണ്ട്‌ ഡോണൾഡ്‌ ട്രെമ്പിന്റെ അവിഹിത ഇടപെടൽ സൗദി അരമനവരെ എത്തിയതായി വിവരം.

രാജകുടുംബത്തിൽ അധികാരം പങ്കിടുന്ന വിഷയത്തിൽ ഈയിടെ ഉണ്ടായ അഴിച്ചു പണി ട്രെമ്പ് പറഞ്ഞിട്ടാണ് എന്ന് സ്ഥാപിക്കുന്ന തരത്തിൽ പഠനം പുറത്തുവന്നിരിക്കുന്നു. മിഖായേൽ വൂൾഫിന്റെ "ഇന്സൈഡ് ദ ട്രെമ്പ് വൈറ്റ് ഹൌസ് " എന്ന പുസ്തകത്തിലാണ് ഏറെ വിവാദപരമായ കണ്ടെത്തലുകൾ അടങ്ങിയിരിക്കുന്നത്.

കിരീടാവകാശി ആയിരുന്ന മുഹമ്മദ് ബിൻ നായിഫിനെ മാറ്റി തൽസ്ഥാനത്തു മകൻ മുഹമ്മദ്‌ ബിൻ സൽമാനെ ഇരുത്തിക്കൊണ്ടുള്ള കാതലായ അഴിച്ചു പണി സൽമാൻ രാജാവ് നടത്തിയത് കഴിഞ്ഞ ജൂണിൽ ആയിരുന്നു. ഇതേപ്പറ്റി ട്രെമ്പ് പ്രതികരിച്ചത് നമുക്ക് വേണ്ടപ്പെട്ടവരെ ഇരുത്തേണ്ടിടത്ത് ഇരുത്തി എന്നാണെന്നു പുസ്തകം പറയുന്നു.

വർഷങ്ങളായി തുടർന്നുവരുന്ന കീഴ്വഴക്കത്തിന്റെ ലംഘനമായിരുന്നു ഇത്. എന്നാൽ കള്ളങ്ങൾ തിരുകിവെച്ച പുസ്തകം എന്നാണ് ട്രെമ്പ് പ്രതികരിച്ചത്.

അതേ സമയം നല്ലവണ്ണം പഠിച്ചു എഴുതിയ പുസ്തകമാണിതെന്നു മിഷിഗൺ സർവകലാശാല പ്രഫസർ മുഹമ്മദ്‌ ചെർ കൊയ് പറഞ്ഞു. വൈറ്റ് ഹൌസ് ജീവനക്കാരെയും ട്രെമ്പിനെ ചുറ്റിപ്പറ്റി കഴിയുന്നവരെയും പലതവണ കണ്ടും കേട്ടുമാണ് പലവിവരങ്ങളും നൽകിയിരിക്കുന്നത്. അദ്ദേഹം വ്യക്തമാക്കി.


0 Comments

Sort by