ആധാര വിവരങ്ങളുടെ ചോര്‍ച്ചയിൽ ആശങ്ക പ്രകടിപ്പിച്ച് ഹരജി

News portal

news



ആധാർ വിവരങ്ങളുടെ ചോര്‍ച്ചയെപറ്റി പുറത്തു വിട്ട ചില കാര്യങ്ങളും ആശങ്ക വര്‍ദ്ധിപ്പിച്ചു.


ആധാര്‍ വിവരങ്ങൾ ചോര്‍ത്തിയെടുത്തതായുള്ള വാര്‍ത്തകൾ ആശങ്ക ഉണര്‍ത്തുന്നു. ഏകദേശം 1.35 കോടി ഇന്ത്യക്കാരെ ഇത് ബാധിച്ചതായി, ഹരജിക്കാർ സുപ്രീം കോടതി മുമ്പാകെ ബോധിപ്പിച്ചു.

ആധാറിന്‍റെ ഗുണഗണങ്ങൾ നിരത്തി കോടതി മുമ്പാകെ കേന്ദ്രസര്‍ക്കാർ സമര്‍പ്പിച്ച രേഖക്കുള്ള മറുപടിയായിരുന്നു ഹരജിക്കാർ കൊടുത്തത്. ഇതോടൊപ്പം, യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആധാർ വിവരങ്ങളുടെ ചോര്‍ച്ചയെപറ്റി പുറത്തു വിട്ട ചില കാര്യങ്ങളും ആശങ്ക വര്‍ദ്ധിപ്പിച്ചു.

അഞ്ചു പേരുള്ള ഒരു ഭരണഘടനബെഞ്ച്‌ ആധാർ പദ്ധതിയെപറ്റിയും അതുമായി ഘടിപ്പിക്കേണ്ട വിവിധ സര്‍വ്വിസ്കളുടെ ആവശ്യകതയെ ചൊല്ലിയും, 20 ഹരജികളാണ് പരിഗണിച്ചുകൊണ്ടിരിക്കുന്നത്.

ലഭിച്ചിട്ടുള്ള ഏകദേശം 1,400 ആവലാതികളില്‍, യുഐഡിഎഐ നടപടി എടുത്തത്‌ മൂന്ന് കേസുകളിൽ മാത്രമാണെന്ന് ഹരജിക്കാർ പറയുന്നു. വിവിധ സേവനങ്ങളുമായി ആധാർ ഘടിപ്പിക്കുന്നതു വഴി, വിവരങ്ങള്‍ ചോര്‍ത്തുന്നത് എളുപ്പമാവാനാണ് വഴിയെന്നും ഹരജിയിൽ ചൂണ്ടികാണിക്കുന്നുണ്ട്.

ആധാറിനെപറ്റിയുള്ള വിഷയങ്ങൾ, വിവരങ്ങള്‍ സംരക്ഷിക്കുന്നതിലുള്ള ആശങ്കയിൽ മാത്രമല്ല ഒതുങ്ങികൂടുന്നതെന്നും, അത് പൗരന്‍റെ സ്വകാര്യത നിലനിര്‍ത്തേണ്ട ആവശ്യത്തിലേക്കും ബാധകമാവുന്ന ഒന്നായിട്ടാണ് കണക്കാക്കേണ്ടതെന്നും ഹരജി സൂചിപ്പിക്കുന്നുണ്ട്.


0 Comments

Sort by